മലയാളിതാരമായ സാസ്വിക തമിഴില്‍ തിളങ്ങിയ ഹിറ്റ് ചിത്രമാണ് ‘ലബ്ബര്‍ പന്ത്’. ലബ്ബര്‍ പന്തിന്റെ ഒടിടി റിലീസ് നിര്‍മാതാക്കള്‍ മാറ്റിവെച്ചിരിക്കുകയാണ്. ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18നാണ് ഒടിടിയില്‍ സിംപ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ നിലവിലും തിയറ്ററില്‍ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ്. ആ സാഹചര്യത്തിലാണ് ഒടിടി റിലീസ് മാറ്റിവച്ചത്. തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. സ്വാസികയക്കും ഹരീഷ് കല്യാണിനും പുറമേ പ്രധാന കഥാപാത്രങ്ങളായി ദിനേഷും സഞ്ജന കൃഷ്ണമൂര്‍ത്തിയും കാളി വെങ്കടും ബാല ശരണവണനും ദേവദര്‍ശിനിയും ഗീത കൈലാസവും ജെന്‍സണ്‍ ദിവാകറും ടിഎസ്‌കെയും കൂടാതെ മോണിക്ക സെന്തില്‍കുമാര്‍, കര്‍ണന്‍ ജാനകി, വീരമണി ഗണേശന്‍, ശരത്ത്, എവി ദേവ, നിവാശിനി പി യു, എന്‍ കെ വെങ്കടേശന്‍, പര്‍വേസ് മുഷറഫ്, വിശ്വ മിതന്രന്‍, പ്രദീപ് ദുരൈരാജ്, പൂബാലം പ്രഗതീശ്വരന്‍, ആദിത്യ കതിര്‍, വിജെ താര എന്നിവരുമുണ്ട്. സ്‌പോര്‍ട്‌സിന് പ്രാധാന്യമുള്ള ചിത്രമാണിത്.