പ്രണയവും സഞ്ചാരവുംപോലെ മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റെന്തുണ്ട്! ഭൂതകാലത്തിന്റെ വേദനകളില്‍നിന്ന്, നിരാസങ്ങളില്‍നിന്ന്, മനുഷ്യരില്‍ നിന്നടര്‍ന്ന് ഒരു മോട്ടോര്‍സൈക്കിളില്‍ പുറപ്പെട്ടുപോകുന്ന നിഷാദിന്റെ യാത്ര ഹാസനും ഗര്‍വ്വയും ത്സാന്‍സിയും ഫറൂഖാബാദും ബക്സറും സുന്ദര്‍ബനും ഉള്‍പ്പെടെ ഒരു പാന്‍ ഇന്ത്യന്‍ സഞ്ചാരമാവുന്നുണ്ട്. പ്രണയം അതിന്റെ സകല ഭ്രമകല്പനകളോടെയും ഉന്മാദത്തോടെയും വ്രതംപോലെ നോല്‍ക്കുന്ന മനുഷ്യര്‍കൂടി അയാള്‍ക്കൊപ്പം അനുയാത്ര ചെയ്യുമ്പോള്‍ ‘ആട’ പ്രണയത്തിന്റെയും യാത്രകളുടെയും ഉത്സവമാവുന്നുണ്ട്. കരുത്തും വ്യത്യസ്തതയുമുള്ള കഥാപാത്രങ്ങള്‍ ഗതി നിര്‍ണ്ണയിക്കുന്ന നോവല്‍ മാനവികതയുടെയും ജീവിതത്തിന്റെയും കവിതപോല്‍ പഥ്യമായ ആഖ്യായിക കൂടിയാണ്. ‘ആട’. ഹാരിസ് നെന്മേനി. ഗ്രീന്‍ ബുക്‌സ്. വില 342 രൂപ.