ലക്ഷകണക്കിന് രൂപ ശമ്പളം കൊടുത്ത് പി ആർ ഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് എന്തിനാണെന്നും അവരെ പിരിച്ചുവിടണമെന്നും മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ . സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ പണം ഇല്ലാത്ത സർക്കാറാണ് പിആർ ഏജൻസിക്ക് പണം നൽകുന്നതെന്നും കഴിഞ്ഞ 8 വർഷകാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചു എന്ന് വിശദമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കരിപ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധം ഉണ്ട്. അത് മുഖ്യമന്ത്രി വിശദീകരിക്കണം. രാജ്യദ്രോഹ കുറ്റം നടക്കുന്നു എന്ന് പൊതുവേദിയിലും മാധ്യമങ്ങളിലും അല്ല പറയേണ്ടതെന്നും . ശബരിമല മുതൽ തൃശൂർ പൂരം കലക്കൽ വരെ അതിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.