അൻവറിന്റേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും മാന്യനാണെങ്കിൽ എം.എൽ.എ. സ്ഥാനം രാജിവച്ചശേഷം ആരോപണങ്ങൾ ഉന്നയിക്കേണ്ടതാണെന്നും എം.എൽ.എ എം.എം. മണി.  സി.പി.എമ്മിന്റെ വോട്ടും പ്രയത്നവും അൻവറിന്റെ വിജയത്തിന് പിന്നിലുണ്ട്. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള മണ്ഡലമാണത്. അത് മനസ്സിലാക്കാതെ അൻവർ പിന്നിൽനിന്നപിന്നിൽനിന്ന് കുത്തുന്ന നടപടിയാണ് സ്വീകരിച്ചത്തേണ് എം എം മണി പറഞ്ഞു. അൻവർ എന്തെങ്കിലും പറഞ്ഞാൽ ഒലിച്ചുപോകുന്ന പാർട്ടിയല്ല സി.പി.എം. ജോസഫ് മുണ്ടശ്ശേരി, ടി.കെ. ഹംസ തുടങ്ങി നിരവധി പ്രമുഖ സ്വതന്ത്രൻമാർ സി.പി.എം. മന്ത്രിസഭയുടെ  ഭാഗമായിരുന്നിട്ടുണ്ട്. ഇത്തരത്തിൽ അവരാരും പ്രവർത്തിച്ചില്ലെന്നും എം.എം. മണി കൂട്ടിചേര്ത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *