കൂത്തുപറമ്പ് സമരനായകൻ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് എം വി നികേഷ് കുമാർ.പുഷ്പന്‍റെ ജന്മനാടായ ചൊക്ലിയിലെ പൊതു ദർശനത്തിനിടെയാണ് നികേഷ് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. 1994 ൽ ഉണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും അന്തരിച്ച സി എം പി നേതാവുമായ എം വി രാഘവന്‍റെ മകനായ നികേഷ്, നിലവിൽ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.കൂത്തു പറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സി പി എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan