ടിവിഎസ് മോട്ടോര്‍ കമ്പനി റൈഡര്‍ 125 കമ്മ്യൂട്ടര്‍ ബൈക്കിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് പുറത്തിറക്കി. ഈ മോഡലിന്റെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍ ഉള്‍ക്കൊള്ളുന്നു. സിംഗിള്‍-ഡിസ്‌ക് വേരിയന്റിന് താഴെ സ്ഥിതി ചെയ്യുന്ന പുതിയ ഡ്രം പതിപ്പിന് 84,469 രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് വിക്കഡ് ബ്ലാക്ക്, സ്‌ട്രൈക്കിംഗ് റെഡ് എന്നിങ്ങനെ രണ്ട് വര്‍ണ്ണ സ്‌കീമുകളില്‍ ലഭ്യമാണ്. മറ്റ് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന 240 എംഎം ഡിസ്‌ക് ബ്രേക്കിന് പകരം 130 എംഎം ഡ്രം ബ്രേക്കാണ് പുതിയതും താങ്ങാനാവുന്നതുമായ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. സിബിഎസ് സഹിതമാണ് ഈ പുതിയ ബൈക്ക് എത്തുന്നത്. പുതിയ ടിവിഎസ് റൈഡര്‍ 125 ഡ്രം വേരിയന്റിന് കരുത്തേകുന്നത് 11.4 ബിഎച്ച്പിയും 11.2 എന്‍എം ടോര്‍ക്കും നല്‍കുന്ന അതേ 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്.