തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.പിവി അൻവര്‍ എംഎല്‍എക്കെതിരെ മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്.
ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കി, അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം നടക്കുന്നത്.നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടക്കും.