സ്വിഗിയില്‍ ഓഹരി സ്വന്തമാക്കി പ്രമുഖ ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിഗി സെബിക്ക് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണ്. മാധുരി ദീക്ഷിതും ഓയോ ഹോട്ടല്‍സിന്റെ ഉടമസ്ഥതയിലുള്ള കോ-വര്‍ക്കിംഗ് സ്പേസ് പ്ലാറ്റ്ഫോമായ ഇന്നോവ്8ന്റെ സ്ഥാപകന്‍ ഋതേഷ് മാലിക്കും ചേര്‍ന്നാണ് സെക്കന്ററി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്ന് കോടിരൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഒന്നര കോടി രൂപ വീതം മുടക്കിയാണ് ഓഹരി പങ്കാളികളായത്. സ്വിഗിയുടെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായ അവെന്‍ഡസ് വഴിയായിരുന്നു ഇടപാട്. ഓഹരി ഒന്നിന് 345 രൂപ പ്രകാരമായിരുന്നു വില്‍പ്പന. ഈ വര്‍ഷം നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.ഒകളില്‍ ഒന്നാണ് സ്വിഗിയുടേത്. 140 കോടി ഡോളര്‍ (ഏകദേശം 11,700 കോടി രൂപ) ആണ് ഐ.പി.ഒ വഴി സ്വിഗി സമാഹരിക്കാനുദ്ദേശിക്കുന്നത്. പ്രോസസ് (32 ശതമാനം), സോഫ്റ്റ്ബാങ്ക് (8 ശതമാന), ആക്സല്‍ (6 ശതമാനം) എന്നിവര്‍ സ്വിഗിയുടെ മുഖ്യ നിക്ഷേപകരാണ്.