ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാര്‍, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുട്ടിക്കാനം മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളെജിലാണ് പുതിയ ചിത്രത്തിന് തുടക്കമായത്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ വിജയ്, യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. വിനീത് മോഹന്‍, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിന്‍സ്, എലിസബത്ത് വിജയകൃഷ്ണന്‍ എ ബി എന്നിവരാണിവര്‍. സംവിധായകന്‍ എ ജെ വര്‍ഗീസിന്റേതാണ് തിരക്കഥയും. സുരേഷ് പീറ്റേഴ്‌സ് ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ പി തങ്കച്ചന്റേതാണ് ഗാനങ്ങള്‍.