രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒടുവില്‍ തങ്ങളുടെ നാലാം തലമുറ മാരുതി സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മാരുതി സ്വിഫ്റ്റ് സിഎന്‍ജിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.20 ലക്ഷം രൂപയാണ്. പുതിയ സ്വിഫ്റ്റ് സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ മൈലേജ് കാര്യക്ഷമത പഴയ സ്വിഫ്റ്റ് സിഎന്‍ജിയേക്കാള്‍ ആറ് ശതമാനം മികച്ചതാണെന്ന് കമ്പനി പറയുന്നു. വലിയൊരു സിഎന്‍ജി സിലിണ്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ബൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയുടെ വിഎക്‌സ്‌ഐ വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8,19,500 രൂപയിലും വിഎക്‌സ്‌ഐ(ഒ) വേരിയന്റിന്റെ വില 8,46,500 രൂപയുമാണ്. അതേസമയം ഇസെഡ്എക്‌സ്‌ഐ വേരിയന്റിന്റെ വില 9,19,500 രൂപയാണ്.