P7 yt cover

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് യോജിക്കാന്‍ തനിയ്ക്ക് കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അമേരിക്കയിലെ ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു സംവാദ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. അദ്ദേഹം ചെയ്യുന്നതിനോട് തനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്നും പറഞ്ഞ രാഹുല്‍ ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട ആ നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങില്‍ പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 9 ലെ വിജയി : ആദര്‍ശ്.എസ്, വള്ളിക്കുന്നം, ആലപ്പുഴ*

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വകാര്യത ഉറപ്പുവരുത്തി തുടര്‍നടപടികളിലേക്ക് പോവുന്നതിന് സര്‍ക്കാരിനുള്ള നിയമപ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവെന്ന് മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലന്‍. ഈ വ്യക്തത കോടതിയില്‍നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീര്‍ അങ്ങനെ പറയരുതായിരുന്നുവെന്നും, സ്പീക്കറുടെ ആര്‍എസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. അത് ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്നും ഗാന്ധിവധത്തില്‍ പങ്കുള്ളവരാണ് ആര്‍എസ്എസ് എന്നും അക്കാര്യം മറക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സി പി എം പാലക്കാട് മേഖല റിപ്പോര്‍ട്ടിംഗില്‍ പികെ ശശിക്കെതിരെ പരാമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്നും, സാമ്പത്തിക ക്രമക്കേട് മാത്രമല്ല, സി പി എം ജില്ലാ സെക്രട്ടറിയെ കള്ള കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാന്‍ ശ്രമിച്ചുവെന്നും എംവി ഗോവിന്ദന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഫണ്ട് തിരിമറി കേസിലാണ് മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!

*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി എംആര്‍ അജിത്ത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. ദരണകക്ഷി എംഎല്‍എ വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് മിണ്ടാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിര്‍ത്താനാവും എഎന്‍ ഷംസീര്‍ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സര്‍ക്കാര്‍ നില നിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തിയെന്നും സുധാകരന്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്റെ പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നുവെന്നും അതും സ്പീക്കറുടെ പ്രതികരണവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കെഎസ്ആര്‍ടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് കോര്‍പ്പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെ എസ് ആര്‍ ടി സി ക്കായി അനുവദിച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. മഹിളാ കോണ്‍ഗ്രസ് പറവൂരില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ അധിക്ഷേപം. മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനേയെന്നും ഷിയാസ് പറഞ്ഞു.

https://dailynewslive.in/ സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി പരാതി നല്‍കി.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലേക്കായി അനുവദിക്കപ്പെട്ടിട്ടുള്ള വായ്പ വരെ മുന്‍കൂറായെടുത്ത് ജീവനക്കാരുടെ ബോണസും ഉല്‍സവബത്തയുമടക്കമുള്ള ഓണച്ചെലവ് നടത്താനാണ് കേരള സര്‍ക്കാരിന്റെ തീരുമാനമെന്നും, 4800 കോടിയോളം രൂപയാണ് ഇതിനായി വായ്പയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ധൂര്‍ത്തും പാഴ്ചെലവുകളും നിയന്ത്രിച്ചിരുന്നെങ്കില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി പലിശക്ക് കടമെടുക്കുന്ന അവസ്ഥ വരുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ബാര്‍ കോഴ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്.

https://dailynewslive.in/ ഇന്ത്യയില്‍ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എംഎസ്സി കെയ്ലി നങ്കൂരമിട്ടതോടെ കമ്മീഷനിംഗിനും മുന്‍പേ ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം. കെയ്ലി നങ്കൂരമിട്ടതോടെ ലോകത്തെ ആഴമേറിയ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് ഇനി മുതല്‍ അടുക്കാനാകും.16.5 മീറ്റര്‍ ഡ്രാഫ്റ്റുള്ള (ആഴം) എംഎസ്സി കെയ്ലിയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേര്‍ന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന് തീരത്തോട് അടുത്ത് വലിയ ആഴമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. കെയ്ലി രണ്ട് ദിവസം വിഴിഞ്ഞത്തുണ്ടാകും.

https://dailynewslive.in/ മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ നിന്നും കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്പി പ്രതികരിച്ചു. ഫോണ്‍ ഓണായത് തുമ്പായെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്പി വ്യക്തമാക്കി.

https://dailynewslive.in/ എറണാകുളം പള്ളുരുത്തിയില്‍ നിന്ന് കാണാതായ ആദം ജോ ജോണിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു. ഇത്ര ദിവസമായും ആദത്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഗൗരവതരമാണെന്ന് കുറ്റപ്പെടുത്തിയ ഹൈബി ഈഡന്‍ വിഷയത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ എറണാകുളം ജില്ലയിലെ പിറവത്ത് പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കളെ വെട്ടിപ്പരിക്കേല്‍പിച്ചു. ക്രൂരകൃത്യം ചെയ്ത എടക്കാട്ടുവയല്‍ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

https://dailynewslive.in/ മന്ത്രി ജി ആര്‍ അനിലിന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരി. വാവറയമ്പലത്തെ സിപിഐ വാര്‍ഡ് മെമ്പറാണ് ഫ്യൂസ് ഊരിയത്. മന്ത്രി ഉദ്ഘാടനത്തിനെത്താത്തതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് രണ്ട് തവണ ഫ്യൂസ് ഊരിയത്. മന്ത്രി ജി ആര്‍ അനിലിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാവറയമ്പലം വാര്‍ഡിലെ ചെറുവല്ലി മുസ്ലിം ജമാഅത്തിന്റെ മുന്നില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് നിര്‍മ്മിച്ചത്.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കം. കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് കാര്‍വാറില്‍ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തല്‍. ഇന്ന് കൂടി മഴയില്ലെങ്കില്‍ നാളെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടും.

https://dailynewslive.in/ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തില്‍. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചര്‍ച്ചകള്‍ വഴിമുട്ടി.പ്രാഥമിക ചര്‍ച്ചകള്‍ക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിന്ന് ലഭിച്ചില്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.

https://dailynewslive.in/ അമ്പലപ്പുഴയില്‍ നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ മുതല്‍ പലസമയങ്ങളില്‍ ആയി മൈതാനത്തിന്റെ പല ഭാഗത്തും നായകള്‍ അവശനിലയില്‍ ചത്ത് വീഴുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായാണ് നിഗമനം.

https://dailynewslive.in/ കോഴിക്കോട് കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥന്‍ ബൈക്ക് ഇടിച്ചു മരിച്ചു. മണമല്‍ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഡ്രൈനേജില്‍ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

https://dailynewslive.in/ മഞ്ചേരിയില്‍ അഭിഭാഷകനെ റോഡ് അരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന യാത്രക്കാരാണ് റോഡരികില്‍ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

https://dailynewslive.in/ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

https://dailynewslive.in/ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോന്‍ സിംഗ് ആണ് തിങ്കളാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം.

https://dailynewslive.in/ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ഇന്നലെ നടന്ന ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) മന്ത്രിതല സമിതിയുടെ സമ്മേളനത്തിനിടെയായിരുന്നു ഇത്. സമ്മേളനത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള മൂന്ന് മന്ത്രിതല യോഗങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

https://dailynewslive.in/ മണിപ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കങ്‌പോക്പി ജില്ലയിലെ വിദൂരഗ്രാമമായ തങ്ബുവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിലെ വീടുകള്‍ക്ക് അക്രമികള്‍ തീ വെച്ചതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണിപ്പുരിലെ മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

https://dailynewslive.in/ മണിപ്പൂരില്‍ കലാപം നടത്തുന്നവര്‍ക്ക് ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണ കിട്ടുന്നുണ്ടെന്ന് അസം റൈഫിള്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഡോ. പിസി നായര്‍ വ്യക്തമാക്കി. കലാപം നടത്തുന്നവര്‍ക്ക് ചൈനയും പാകിസ്ഥാനും ഫണ്ടും ആയുധങ്ങളും നല്‍കുന്നുണ്ടെന്നും ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.

https://dailynewslive.in/ രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം.റെയില്‍വേ ട്രാക്കില്‍ സിമന്റ് ബ്ലോക്ക് കണ്ടെത്തി.70 കിലോ ഭാരമുള്ള സിമന്റ് കട്ടയാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ കാണ്‍പൂരില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്ന് ട്രെയിന്‍ അട്ടിമറി സംഭവങ്ങള്‍ കണ്ടെത്തിയെന്ന് റെയില്‍വേ അറിയിച്ചു. സോളാപൂര്‍, ജോധ്പൂര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലാണ് അട്ടിമറി ശ്രമം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റെയില്‍വേ ട്രാക്കുകളില്‍ തടസം ഉണ്ടാക്കിയതിന് 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. ട്രെയിന്‍ അട്ടിമറിയെക്കുറിച്ച് ഉത്തര്‍പ്രദേശ് എടിഎസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ ചെന്നായ ശല്യം രൂക്ഷമായ ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ചില്‍ അതിവിദഗ്ധമായി അഞ്ചാമത്തെ ചെന്നായയെയും അധികൃതര്‍ പിടികൂടി. വനം വകുപ്പ് അധികൃതര്‍ ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂട്ടിലായ ചെന്നായകളെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

https://dailynewslive.in/ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭാവന്‍കുലേയുടെ മകന്റെ പേരിലുള്ള കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. ബിജെപി നേതാവിന്റെ മകന്‍ സാന്‍കേത് ഭാവന്‍കുലേ അടക്കം മൂന്ന് പേരാണ് ഒളിവില്‍ പോയിട്ടുള്ളത്.

https://dailynewslive.in/ ‘2024 ട്രില്യണ്‍ ഡോളര്‍ ക്ലബ്’ എന്ന പേരില്‍ ഇന്‍ഫോര്‍മ കണക്ട് അക്കാദമിയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ടെസ്ല, സ്‌പേസ് എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് 2027-ഓടെ ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ കയറും. മാസ്‌കിന്റെ വാര്‍ഷിക സമ്പത്തിന്റെ വളര്‍ച്ചാ നിരക്ക് 110% ആണ്. എന്നാല്‍ മസ്‌കിനു പിറകെ ഈ പട്ടികയില്‍ ഇടം പിടിക്കുക ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ ഗൗതം അദാനിയാണ്. 2028-ഓടെ അദാനി ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ കയറും. അദാനിക്ക് പിന്നാലെ, എന്‍വിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെന്‍സന്‍ ഹുവാങ്, ഇന്തോനേഷ്യന്‍ ബിസിനസ് ടൈക്കൂണ്‍ പ്രജോഗോ പാന്‍ഗെസ്റ്റു എന്നിവരും ഈ നാഴികക്കല്ല് പിന്നിടുമെന്നാണ് സൂചന. കഴിഞ്ഞ മാസം അവസാനമാണ് മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം ഗൗതം അദാനി വീണ്ടെടുത്തത്. 2024ലെ ഹുറൂണ്‍ ഇന്ത്യ സമ്പന്നപട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.

https://dailynewslive.in/ ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകള്‍. എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എല്ലാ ഐഫോണ്‍ 16 മോഡലിലും ആക്ഷന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്‌പേസ് ഗ്രേഡ് അലുമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഡിസ്‌പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്. ഐഫോണ്‍ 16 ന്റെ 128 ജിബി വേര്‍ഷന് 79,900 രൂപ മുതലാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89,900 രൂപയുമാണ് വില. ഐഫോണ്‍ 16 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ 16 മാക്‌സിന് 1,44,900 രൂപയുമാണ് വില. സെപ്റ്റംബര്‍ 13 മുതല്‍ പ്രീ ബുക്ക് ചെയ്യാം. ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെ ഇന്ത്യയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. 10000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

https://dailynewslive.in/ ആസിഫ് അലിയെ നായകനാക്കി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും. അപര്‍ണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഇതില്‍ ജഗദീഷ്, അശോകന്‍, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

https://dailynewslive.in/ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രമാണ്. പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍ എന്നിവരാണ് അഭിനേതാക്കള്‍. 2024 മെയ് മാസത്തില്‍ 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. 1994-ന് ശേഷം ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു പടം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. ഒപ്പം ചിത്രം ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരവും നേടി. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ അവകാശം തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. ഗുഡ് കണ്ടന്റ് ചിത്രങ്ങള്‍ എന്നും പിന്തുണയ്ക്കുന്ന നിര്‍മ്മാതാവ് എന്ന നിലയിലാണ് ബാഹുബലി താരം റാണ അറിയപ്പെടുന്നത്.

https://dailynewslive.in/ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ബജാജ് ഫ്രീഡം 125 പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളില്‍ വിറ്റത് 5,000 യൂണിറ്റുകള്‍. ഇരട്ട ഇന്ധന സാങ്കേതികവിദ്യയില്‍ (പെട്രോള്‍-സിഎന്‍ജി) ഓടുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് ഫ്രീഡം 125. 2 ലിറ്റര്‍ പെട്രോള്‍ ടാങ്കിനൊപ്പം രണ്ട് കിലോ സിഎന്‍ജി ടാങ്കും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഫുള്‍ ടാങ്ക് സിഎന്‍ജിയില്‍ 217 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ബൈക്കിന് കഴിയും. അതായത് ഒരു കിലോ സിഎന്‍ജിയില്‍ 108 കിലോമീറ്റര്‍ മൈലേജ് ബൈക്ക് നല്‍കുന്നു. ഈ ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ 106 കിലോമീറ്റര്‍ വരെ പെട്രോളില്‍ മാത്രം ഓടിക്കാം. രണ്ട് ഇന്ധനങ്ങളിലും 330 കിലോമീറ്ററാണ് ബൈക്കിന്റെ ഫുള്‍ ടാങ്ക് റേഞ്ച്. 9.5 പിഎസ് കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 125 സിസി ഡ്യുവല്‍ ഫ്യുവല്‍ എഞ്ചിനാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിനുള്ളത്. ബജാജ് ഫ്രീഡം 125 ന്റെ പ്രാരംഭ വില എക്സ്-ഷോറൂം 95,000 രൂപയാണ്. ഈ ബൈക്കിന്റെ ഡ്രം വേരിയന്റിന് 95,000 രൂപയും ഡ്രം എല്‍ഇഡിയുടെ വില 1,05,000 രൂപയും ഡിസ്‌ക് എല്‍ഇഡിയുടെ വില 1,10,000 രൂപയുമാണ്.

https://dailynewslive.in/ റൂഹാനകിളിയുടെ കരച്ചില്‍ അക്കരെക്കുന്നില്‍ നിന്നും ഇക്കരെക്കുന്നിലെത്തുന്നു. മരണഭയമേറുന്നു. വയനാടന്‍ തണുപ്പിലും ഖബറിസ്ഥാനിലും നെല്ലിമരച്ചോട്ടിലും മരണമില്ലാതെ പിരിശം ബാക്കിയാവുന്നു. പ്രണയമാണ് ‘പിരിശ’ത്തിന്റെ കാതല്‍. മനുഷ്യബന്ധങ്ങളുടെ പലവിധ നിര്‍വചനങ്ങള്‍ ആദ്യാവസാനം കഥകള്‍ തീര്‍ക്കുന്നു. ‘പിരിശം’. ഹുസൈന്‍ കാരാടി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 427 രൂപ.

https://dailynewslive.in/ ടോയ്‌ലറ്റിലേക്ക് മൊബൈല്‍ മാത്രമല്ല പുസ്തകവും പത്രവും കൊണ്ട് പോകുന്നത് അത്ര നല്ല ശീലമല്ലെന്ന് പഠനം. ഫോണും പുസ്തകവുമൊക്കെ പിടിച്ചു കൊണ്ട് ടോയ്‌ലറ്റില്‍ അര മുക്കാല്‍ മണിക്കൂറും അതിലധികവും ചെലവഴിക്കുന്നവരെ കാത്തിരിക്കുന്നത് ടൈഫോയ്ഡ്, ഹെപറ്റൈറ്റിസ് പോലുള്ള പലവിധ രോഗങ്ങളാണ്. ശാരീരികവും മാനസികവുമായ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ ദുശീലം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏഴ് മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ പാടില്ല. മലാശയത്തിന് താഴെയും മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര് വയ്ക്കുന്നതിനെയാണ് ഹെമറോയ്ഡ് എന്ന് വിളിക്കുന്നത്. ഇത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും രക്തസ്രാവത്തിനും കാരണമാകാം. ദീര്‍ഘനേരമുള്ള ടോയ്‌ലറ്റില്‍ ഇരുപ്പ് ഹെമറോയ്ഡിലേക്ക് നയിക്കാറുണ്ട്. രക്തചംക്രമണം ഇല്ലാതെയുള്ള ദീര്‍ഘനേരത്തെ ഇരുപ്പ് കസേരയിലെന്ന പോലെ ടോയ്‌ലറ്റ് സീറ്റിലും ആരോഗ്യ പ്രശ്‌നമുണ്ടാക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഇത് മൂലം ചിലര്‍ക്കുണ്ടാകാറുണ്ട്. മലബന്ധമുള്ളവര്‍ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ പരമാവധി അഞ്ച് മിനിട്ട് ഇരുന്ന ശേഷം ഇറങ്ങി പിന്നീട് ശ്രമിക്കേണ്ടതാണ്. അമിതമായ സമ്മര്‍ദ്ദവും വയറ്റില്‍ നിന്ന് പോകാനായി നല്‍കുന്നത് നല്ലതല്ല. ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ കാലുയര്‍ത്തി വയ്ക്കാനായി ഫൂട് സ്റ്റൂള്‍ ഉപയോഗിക്കുന്നത് വിസര്‍ജ്ജ്യം ശരിയായി രീതിയില്‍ പുറന്തള്ളാന്‍ സഹായകമാണ്. അണുക്കള്‍ അധികമുള്ള ടോയ്‌ലറ്റ് പോലുള്ള ഇടങ്ങളിലേക്ക് ഫോണുമായി പോകുന്നത് അണുക്കള്‍ ഫോണിലും പിന്നീട് നമ്മുടെ കൈകളിലും കൈകള്‍ വഴി വയറ്റിനുള്ളിലേക്കും പകരാനും കാരണമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.98, പൗണ്ട് – 110.00, യൂറോ – 92.74, സ്വിസ് ഫ്രാങ്ക് – 98.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.95, ബഹറിന്‍ ദിനാര്‍ – 222.88, കുവൈത്ത് ദിനാര്‍ -274.87, ഒമാനി റിയാല്‍ – 218.20, സൗദി റിയാല്‍ – 22.38, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.02, കനേഡിയന്‍ ഡോളര്‍ – 61.90.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *