S2 yt cover

https://dailynewslive.in/ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടില്‍ മുങ്ങി മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെുവെന്നും കോച്ചിംഗ് സെന്ററുകള്‍ മരണ അറകളായെന്നും കുട്ടികളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ചു.

https://dailynewslive.in/ അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നും വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നല്‍കിയില്ലെന്നും, ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം ഉന്നയിച്ചതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് തെലുങ്കാനയില്‍ നിന്നുള്ള

ഭാരത് രാഷ്ട്ര സമിതിയിയുടെ രാജ്യസഭാ എം.പി സന്തോഷ് കുമാര്‍ പരാതി നല്‍കി. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുള്‍പൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്നും നോട്ടീസില്‍ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

*Amrutveni Brilliancy Contest ( Season -2) ല്‍ പങ്കെടുക്കൂ, 25ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങള്‍ നേടൂ*

പ്രതിമാസം : 25000 രൂപ വീതം ഒരാള്‍ക്ക്, 10,000 രൂപ വീതം നാല് പേര്‍ക്ക്, Amrutveni Gift Hamper 500 പേര്‍ക്ക്

ബംമ്പര്‍ സമ്മാനങ്ങള്‍ : ഒരു ലക്ഷം രൂപ ഒരാള്‍ക്ക്, 25000 രൂപ വീതം നാല് പേര്‍ക്ക്, 10,000 രൂപ വീതം 10 പേര്‍ക്ക്, 5,000 രൂപ വീതം 20 പേര്‍ക്ക്.

*ടെക്‌സ്റ്റ് /വീഡിയോ ന്യൂസിലുള്ള അമൃത്‌വേണിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തയക്കുന്ന (വിലാസം സഹിതം) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസേന Amrutveni Gift Hamper*

ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സ്‌ക്രീന്‍ ഷോട്ടും 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക (വാട്‌സപ്പ് ലിങ്ക് : https://wa.link/1js0h6 ) ചോദ്യങ്ങള്‍ക്കും അമൃത് വേണിയെ കുറിച്ച് കൂടുതല്‍ അറിയാനും ഡെയ്ലി ന്യൂസ് ടെക്സ്റ്റ് ന്യൂസിന്റെ അവസാന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സൂചകങ്ങള്‍ ശ്രദ്ധിക്കുക. അമൃത് വേണിയുടെ സോഷ്യല്‍ മീഡിയാ പേജ് : ( https://www.instagram.com/amrutveni/ , https://www.facebook.com/amrutveni )

https://dailynewslive.in/ വയനാട്ടിലെ ഏഴാം ദിനത്തിലെത്തിയ തിരച്ചിലിന് 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങള്‍. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ഇന്ന് തമിഴ്നാടിന്റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ അഞ്ച് കെഡാവര്‍ ഡോഗുകളെ ഇന്നത്തെ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.

https://dailynewslive.in/ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന് നടക്കും.

https://dailynewslive.in/ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്നും, സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങി. മലയാളിയായ മേജര്‍ ജനറലിന് നാടിന്റെ സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി. വയനാട്ടില്‍നിന്ന് പോവുന്നുവെങ്കിലും ബംഗളുരുവിലുള്ള കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും തുടര്‍ന്നും അദ്ദേഹം നിരീക്ഷിക്കുമെന്നും, ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.

https://dailynewslive.in/ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എം പി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്സഭയില്‍ പാസാക്കിയിട്ടില്ലാത്തതിനാല്‍ പ്രത്യേക നിര്‍ദ്ദേശമായി ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.

https://dailynewslive.in/ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്.

https://dailynewslive.in/ പുനരധിവാസം തീരുമാനിക്കുന്നത് മുന്‍പ് ക്യാമ്പില്‍ കഴിയുന്നവരുടെ അഭിപ്രായം കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് . ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാട് ടൗണ്‍, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി, പാലൂര്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ പക്കല്‍ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്കുളള സഹായ പിരിവുമായി ബന്ധപ്പെട്ട് വയനാട് കളക്ടര്‍ മേഘശ്രീയുടെ പേരില്‍ തട്ടിപ്പ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് എടുത്തു.

https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരയാനായി പോയി ചാലിയാര്‍ പുഴയുടെ തീരത്തുള്ള വനപ്രദേശത്ത് അകപ്പെട്ട 18 പേര്‍ തിരികെയെത്തി. ഇന്നലെയാണ് നിലമ്പൂര്‍ ഭാഗത്തുനിന്ന് തിരച്ചിലിനായി പോയ സംഘം വനത്തില്‍ കുടുങ്ങിയത്.

https://dailynewslive.in/ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല പാലം തകര്‍ന്നതോടെ അട്ടമല റോഡില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ് ഒടുവില്‍ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയി. ഉരുള്‍പൊട്ടലുണ്ടായതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയില്‍ അട്ടമല റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബെയിലി പാലത്തിലൂടെയാണ് ബസ് കൊണ്ടുപോയത്.

https://dailynewslive.in/ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിസന്ധികള്‍ രാജ്യസഭയില്‍ ഉയര്‍ത്തി സിപിഎം എംപി വി ശിവദാസന്‍. രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് വി ശിവദാസന്‍ രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യമോ, പെന്‍ഷനോ, ന്യായമായ വേതനമോ ലഭിക്കാതെയാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ജോലിയെടുക്കുന്നതെന്ന് എംപി ശിവദാസന്‍ രാജ്യസഭയില്‍ ഉന്നയിച്ചു.

https://dailynewslive.in/ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തല്‍ കൊള്ളയെന്ന് ജെബി മേത്തര്‍ എംപി രാജ്യസഭയില്‍ വ്യക്തമാക്കി. ഹോളിഡേ സീസണ്‍ ഹൊററര്‍ സീസണായി മാറിയെന്നും സംഘടിത കൊള്ളയാണ് നടക്കുന്നതെന്നും സംഘടിത കൊള്ളയില്‍ സര്‍ക്കാറും പങ്കാളിയാകുന്നുവെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു. രണ്ടോ മൂന്നോ ഇരട്ടിയല്ല. ടിക്കറ്റ് നിരക്ക് അരലക്ഷം വരെയായി ഉയരുന്ന സാഹചര്യമുണ്ടെന്നും, പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക് കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ തൃശ്ശൂര്‍ പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. പരമാവധി സംഭരണശേഷി 1825 അടിയുള്ള അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 1820 അടിയില്‍ എത്തിയതോടെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ അണക്കെട്ടു തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. 1824 അടിയിലെത്തുമ്പോഴാണ് ഡാം സാധാരണ തുറക്കുന്നത്.

https://dailynewslive.in/ വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

https://dailynewslive.in/ ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകന്‍ മരിച്ച് 4 മാസങ്ങള്‍ പിന്നിടും മുന്‍പാണ് 67കാരിയായ ലളിതയുടെ അന്ത്യം. കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു വിനോദിന്റെ മരണം.

https://dailynewslive.in/ ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ് സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു.

https://dailynewslive.in/ ഓടിക്കൊണ്ടിരുന്ന് ട്രെയിനിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഭഗല്‍പൂര്‍ – ജയ്നഗര്‍ എക്സ്പ്രസ് ട്രെയിനിന് നേരെ ബിഹാറില്‍ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനില്‍ നിന്നുതന്നെ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

https://dailynewslive.in/ ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയെന്നാണ് സൂചന. തന്റെ അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചതെന്ന് ഇളയരാജയും, ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളും പറഞ്ഞിരുന്നു.

https://dailynewslive.in/ ബിഹാറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് തീര്‍ഥാടകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇന്നലെ രാത്രി വൈശാലി ജില്ലയിലെ ഹാജിപുര്‍ മേഖലയിലാണ് അപകടം നടന്നത്. സോന്‍പുര്‍ പഹ്ലേജ ഘട്ടില്‍നിന്ന് മടങ്ങുന്നവഴി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

https://dailynewslive.in/ ഹിമാചലില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയില്‍ കരസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ അമേരിക്കയിലെ മെരിലാന്‍ഡില്‍ വായുനിറച്ച കളിക്കൂടാരം ശക്തമായ കാറ്റില്‍ 20 അടിയോളം ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയതിനെ തുടര്‍ന്ന് കൂടാരത്തില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് ദാരുണാന്ത്യം. ബേസ് ബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടിന് സമീപത്ത് കുട്ടികള്‍ക്കായി സജ്ജമാക്കിയിരുന്നു കളിക്കോപ്പാണ് ശക്തമായ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി അപകടമുണ്ടാക്കിയത്.

https://dailynewslive.in/ ബംഗ്ലാദേശ് കലാപത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരാണ്. ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മഴയിലും ഉരുള്‍പൊട്ടലിലും നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പ്പാപ്പ പ്രാര്‍ത്ഥനക്കിടെ അനുസ്മരിച്ചു. ജീവന്‍ നഷ്ടമായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ പോപ്പ് ആഹ്വാനം ചെയ്തു.

https://dailynewslive.in/ ജൂണ്‍ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഏകീകൃത അറ്റാദായം 5,566 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 3,203 കോടി രൂപയായിരുന്നു. മൊത്തം വരുമാനത്തില്‍ 5.68 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1,02,236 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഇത് 1,08,048 കോടി രൂപയായി ഉയര്‍ന്നു. അതേസമയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മാര്‍ച്ച് പാദത്തിലെ 1,19,986 കോടി രൂപയില്‍ നിന്ന് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ടാറ്റ മോട്ടോഴ്‌സിനെ രണ്ട് വ്യത്യസ്ത ലിസ്റ്റഡ് കമ്പനികളായി വിഭജിക്കുന്ന പദ്ധതിക്ക് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് അടുത്ത 15 മാസത്തിനുള്ളില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന വില്‍പ്പനയില്‍ നിന്നുളള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം ഇടിഞ്ഞ് 11,800 കോടി രൂപയായി. കാറുകളുടെയും എസ്.യു.വികളുടെയും 138,682 യൂണിറ്റുകളാണ് ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ അല്‍പ്പം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. ടാറ്റാ മോട്ടോഴ്സിന്റെ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് ഈ പാദത്തില്‍ 17,800 കോടി രൂപയുടെ വരുമാനമാണ് നേടിയത്. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ 93,700 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്.

https://dailynewslive.in/ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ വിജ്ഞാപനം പുറത്തിറക്കി. ടെലികോം സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ കൂടുതല്‍ നേരം സേവനം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഗുണനിലവാര മാനദണ്ഡം പാലിച്ചില്ലെങ്കില്‍ ഒടുക്കേണ്ട നഷ്ടപരിഹാരം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തി. പത്തുലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക. പോസ്റ്റ് പെയ്ഡ് ഉപയോക്താവിന് ഒരു ദിവസത്തെ സേവനം തടസപ്പെട്ടാല്‍ ആ ദിവസത്തെ തുക ബില്ലില്‍ കുറവു ചെയ്ത് കൊടുക്കണം. ഒക്ടോബര്‍ ഒന്നിനാണ് പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ ഈ സേവനം ലഭ്യമാകുക. പ്രീപെയ്ഡ് ഉപയോക്താവിന് അടുത്ത ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക. ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമാണ് ആനുകൂല്യം ലഭിക്കുക.പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. പ്രകൃതി ദുരന്ത സമയങ്ങളില്‍ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന് ട്രായിയുടെ വ്യവസ്ഥയില്‍ പറയുന്നു.

https://dailynewslive.in/ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തില്‍ ‘ഗുണ’ സിനിമയിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ നടന്ന വിവാദം ഒത്തു തീര്‍പ്പാക്കി. സിനിമയില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കി. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അനുമതിയില്ലാതെ സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്ന് ആരോപിച്ച് മെയ് മാസത്തില്‍ ആയിരുന്നു ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. രണ്ട് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കി 60 ലക്ഷം രൂപയാണ് ഇളയരാജയക്ക് മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ നല്‍കിയത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍. 1991ല്‍ സന്താന ഭാരതിയുടെ സംവിധാനത്തില്‍ എത്തിയ കമല്‍ ഹാസന്‍ ചിത്രം ഗുണയ്ക്കായി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട്. ഗുണ കേവ് പശ്ചാത്തലമാകുന്നു മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഈ ഗാനം ഉപയോഗിച്ചതോടെ തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

https://dailynewslive.in/ വയനാടിന്റെ തീരാവേദനയില്‍ പങ്ക് ചേര്‍ന്നും നിലവിലെ കേരളത്തിന്റെ സ്ഥിഗതികള്‍ മനസ്സിലാക്കിയും ഈ വരുന്ന ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ‘താനാരാ’യുടെ റിലീസ് തിയ്യതി മാറ്റിയാതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റാഫി തിരക്കഥ എഴുതി ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് അണിനിരക്കുന്ന ചിത്രം ആഗസ്റ്റ് 23 ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഒരേ ദിവസം തന്നെയായിരിക്കും റിലീസ് ചെയ്യുക. ഹരിദാസ് ആണ് ‘താനാരാ’ ഒരുക്കിയിരിക്കുന്നത്. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് ഹരിദാസ്. ‘താനാരാ’ നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും.

https://dailynewslive.in/ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി ബോളിവുഡിലെ മുന്‍നിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി. മുംബൈയിലെ ഒരു കോഫി ഷോപ്പിലേക്ക് തന്റെ പുതുവാഹനമായ ഡിഫന്‍ഡര്‍ 110 ല്‍ എത്തുന്ന താരപുത്രിയുടെ വിഡിയോ സോഷ്യല്‍ ലോകത്തും വൈറലാണ്. പാംഗിയ ഗ്രീന്‍ മെറ്റാലിക് നിറത്തിലുള്ളതാണ് റാഷയുടെ വാഹനം. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള വീലുകളും കൂടിച്ചേരുമ്പോള്‍ എസ് യു വിയുടെ തലയെടുപ്പ് ഇരട്ടിയാകും. കറുത്ത നിറത്തിലുള്ള ലെതര്‍ വാഹനത്തിന്റെ അകത്തളങ്ങള്‍ക്ക് സ്‌പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്. റാഷയുടെ ഡിഫന്‍ഡര്‍ 110 നു 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 296 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് താരപുത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന വേരിയന്റുകളില്‍ ഒന്നാണിത്. 1.1 കോടി രൂപയാണ് ഈ എസ് യു വിയുടെ എക്സ് ഷോറൂം വില. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ്സ് ചാര്‍ജിങ്, മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാന്‍ കഴിയുന്ന മുന്‍സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര ഈ എസ് യു വിയില്‍ കാണുവാന്‍ കഴിയും.

https://dailynewslive.in/ പ്രായമായവരുടെ ശാരീരിക മാനസിക മാറ്റങ്ങള്‍, അവരുടെ ഒറ്റപ്പെടല്‍, അവര്‍ക്കുവേണ്ട സമീകൃതാഹാരം, ജീവിതശൈലീരോഗങ്ങളെ എങ്ങനെ നേരിടാം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, പ്രായാധിക്യരോഗങ്ങളായ ഓസ്റ്റിയോ പെറോസിസ്, വയറെരിച്ചില്‍, വായുക്ഷോഭം, ശ്വാസകോശങ്ങളിലെ കഫക്കെട്ട്, അല്‍ഷിമേഴ്സ്, ആര്‍ത്രൈറ്റിസ്, അനീമിയ, പെപ്റ്റിക് അള്‍സര്‍, പിരിമുറുക്കം, വിഷാദരോഗം, കിടപ്പുരോഗിയുടെ ആഹാരക്രമങ്ങള്‍, പ്രായമായവരുടെ ദഹനേന്ദ്രിയരോഗങ്ങള്‍, വയോജനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ‘ആരോഗ്യമുള്ള വാര്‍ദ്ധക്യം’. ഡോ. റഹീനാ ഖാദര്‍. ഡിസി ലൈഫ്. വില 135 രൂപ.

https://dailynewslive.in/ ഗര്‍ഭപാത്രത്തിലെ ആവരണത്തിന് സമാനമായ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്തേക്കും വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. വേദനാജനകമായ ഈ രോഗം ഇന്ത്യയിലെ രണ്ടര കോടിയിലധികം സ്ത്രീകളെ ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം വരാനുള്ള സാധ്യത അതില്ലാത്തവരെ അപേക്ഷിച്ച് നാല് മടങ്ങ് അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു. ഡീപ് ഇന്‍ഫില്‍ട്രേറ്റിങ് എന്‍ഡോമെട്രിയോസിസ്, ഒവേറിയന്‍ എന്‍ഡോമെട്രിയോമാസ് (അണ്ഡാശയത്തില്‍ മുഴകള്‍) എന്നിവ വരുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദത്തിന്റെ സാധ്യത വളരെ കൂടുതലാണെന്നും യൂട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. ഇത്തരം കടുത്ത എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് 9.7 മടങ്ങ് അധികമാണ്. ഇവര്‍ക്ക് ടൈപ്പ് 1 അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 19 മടങ്ങും കൂടുതലാണ്. യൂട്ടയിലെ 50,000 സ്ത്രീകളുടെ ഡേറ്റ വിലയിരുത്തിയാണ് പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക് ടൈപ്പ് 1 അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത ഏഴര മടങ്ങും ടൈപ്പ് 2 അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 2.7 മടങ്ങും അധികമാണെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ 10,000 സ്ത്രീകളില്‍ 10 മുതല്‍ 20 കേസുകള്‍ എന്ന തോതില്‍ ഇപ്പോഴും അപൂര്‍വമായി വരുന്ന അര്‍ബുദമായാണ് അണ്ഡാശയ അര്‍ബുദത്തെ കണക്കാക്കുന്നത്. വ്യായാമം, പുകവലി ഉപേക്ഷിക്കല്‍, മദ്യപാനം പരിമിതപ്പെടുത്തല്‍ എന്നിവ അണ്ഡാശയ അര്‍ബുദ സാധ്യത കുറയ്ക്കും. പ്രായം, അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവയുടെ കുടുംബചരിത്രം എന്നിവയാണ് ഈ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ വയര്‍ വേദന, വയര്‍ വീര്‍ക്കല്‍, മൂത്രമൊഴിക്കുന്നതിലും വയറ്റില്‍ നിന്ന് പോകുന്നതിലും വരുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയ അണ്ഡാശയ അര്‍ബുദ ലക്ഷണങ്ങളെ പറ്റി ബോധവതികളായിരിക്കണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.81, പൗണ്ട് – 107.23, യൂറോ – 91.62, സ്വിസ് ഫ്രാങ്ക് – 98.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.32, ബഹറിന്‍ ദിനാര്‍ – 222.41, കുവൈത്ത് ദിനാര്‍ -274.63, ഒമാനി റിയാല്‍ – 217.74, സൗദി റിയാല്‍ – 22.33, യു.എ.ഇ ദിര്‍ഹം – 22.82, ഖത്തര്‍ റിയാല്‍ – 23.02, കനേഡിയന്‍ ഡോളര്‍ – 60.38.

*അമൃത് വേണി ഹെയര്‍ എലിക്സര്‍*

ആര്‍ത്തവവിരാമത്തിന് ശേഷവും സമൃദ്ധസുന്ദരമായ മുടി

ആര്‍ത്തവവിരാമത്തിനോടനുബന്ധിച്ച് (Menopause) അണ്ഡാശയത്തില്‍ (Ovary) Estrogen Hormone ന്റെ ഉത്ഭവം ഗണ്യമായി കുറയുന്നു. ഇത് മുടിയുടെ ശക്തി കുറയുന്നതിനും (Hair thinning) മുടി പൊട്ടിപ്പോകുന്നതിനും ക്രമാതീതമായി കൊഴിഞ്ഞു പോകുന്നതിനും കാരണമാവുന്നു. മുടിയുടെ പുനര്‍ജനനം മന്ദീഭവിക്കുന്നു, ഇല്ലാതാവുന്നു

ഭക്ഷണത്തില്‍നിന്നും ദഹനക്രിയയിലൂടെ പോഷകങ്ങള്‍ Hair Follicle കളില്‍ എത്തുന്നത് കുറയുന്നു. Hair follicle ലെ കോശങ്ങളില്‍ മുടിക്ക് വേണ്ട മിനറലുകളും വൈറ്റമിനുകളും പ്രോട്ടീനുകളും ഇതര Bio molecule കളും എത്താതാകുമ്പോള്‍ മുടിയുടെ Keratin fiber (മുടിനാര്) ഉം അതിന് അഴകും മിനുപ്പും സംരക്ഷണവും നല്‍കുന്ന Cuticle ഉം (മുടിയുടെ പുറംപാളി) ദുര്‍ബലമാവാം. Scalp Ageing മൂലം, ശുഷ്‌കിക്കുന്ന Scalp ല്‍ Microcirculation കുറയുകയും പോഷകങ്ങള്‍ എത്താതാവുകയും ചെയ്യുന്നതോടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു.

ശിരോചര്‍മ്മത്തിലെ Hair follicle ല്‍ Estrogen Hormone നൊപ്പം വിറ്റാമിനുകളും (Vitamin A,B,C,D,E & K) മിനറലുകളും (Iron, Zinc, Zelenium, Magnesium, Calcium etc.) പ്രോട്ടീനുകളും ഇതര Biomolicule കളും നേരിട്ട് എത്തിച്ചുകൊണ്ടാണ് Amrutveni Hair Elixir (Women) മുടിസമൃദ്ധിയും അഴകും ആരോഗ്യവും നിലനിര്‍ത്തുന്നത്.

*Amrutveni Brilliancy Contest ( Season -2) ചോദ്യങ്ങള്‍.*

1.സ്ത്രീകളും പുരുഷന്‍മാരും ചെറുപ്പക്കാരും പ്രായം ചെന്നവരും വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്ന സാധാരണ Hair Oil ഉം Amrutveni Hair Elixir ( Women) ഉം തമ്മില്‍ എന്താണ് വ്യത്യാസം ?

2.Amrutveni Hair Elixir ( Women) ഉപയോഗിക്കുമ്പോള്‍ സ്ത്രീകളില്‍ Hormone സംബന്ധമായ മുടികൊഴിച്ചിലിന് (Androgenic Alopecia) ഗണ്യമായ ശമനം ഉണ്ടാവുന്നത് എങ്ങനെ?

3.മുടിക്ക് ഉള്ളും ശക്തിയും സമൃദ്ധിയും കുടുന്നതെങ്ങനെ ?

*ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 7510 339 339 എന്ന നമ്പറിലേക്ക് വാട്‌സപ്പ് അയക്കുക.*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *