ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ മലാനയിലെ പൻഡോഹ് ഡാം തകർന്നു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളിൽ താമസിക്കുന്നവർ എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ ഹിമാചൽ പ്രദേശിൽ വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മഴയിൽ റോഡുകൾ തകരുകയും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയും ചെയ്തു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan