◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 281 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ കാലാവസ്ഥ തെളിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ദുരന്തത്തില്‍ പെട്ടവരെ കണ്ടെത്താന്‍ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുകയാണ്. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലെന്നാണ് വിവരം. വലിയ ഉരുളന്‍ പാറകള്‍ മാത്രമാണ് ഇവിടെയുള്ളത്.
◾https://dailynewslive.in/ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ചാലിയാര്‍ പുഴയിലും മൃതദേഹങ്ങള്‍ക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.12 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി അവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾https://dailynewslive.in/ ദുരിതബാധിതരെ തത്കാലം ക്യാമ്പുകളില്‍ തന്നെ താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ തുടരും. ക്യാംപിനകത്ത് സ്വകാര്യത ഉറപ്പുവരുത്താനായി കുടുംബാംഗങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നല്‍കാനാവും. കൂടാതെ ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ അതിന് തയ്യാറല്ല. അവര്‍ക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
*Amrutveni Brilliancy Contest ( Season -2) ല്‍ പങ്കെടുക്കൂ, 25ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങള്‍ നേടൂ*
പ്രതിമാസം : 25000 രൂപ വീതം ഒരാള്‍ക്ക്, 10,000 രൂപ വീതം നാല് പേര്‍ക്ക്, Amrutveni Gift Hamper 500 പേര്‍ക്ക്
ബംമ്പര്‍ സമ്മാനങ്ങള്‍ : ഒരു ലക്ഷം രൂപ ഒരാള്‍ക്ക്, 25000 രൂപ വീതം നാല് പേര്‍ക്ക്, 10,000 രൂപ വീതം 10 പേര്‍ക്ക്, 5,000 രൂപ വീതം 20 പേര്‍ക്ക്.
*ടെക്സ്റ്റ് /വീഡിയോ ന്യൂസിലുള്ള അമൃത്വേണിയുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തയക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസേന Amrutveni Gift Hamper*
ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സ്ക്രീന്‍ ഷോട്ടും 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക (വാട്സപ്പ് ലിങ്ക് : https://wa.link/1js0h6 ) ചോദ്യങ്ങള്‍ക്കും അമൃത് വേണിയെ കുറിച്ച് കൂടുതല്‍ അറിയാനും ഡെയ്ലി ന്യൂസ് ടെക്സ്റ്റ് ന്യൂസിന്റെ അവസാന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സൂചകങ്ങള്‍ ശ്രദ്ധിക്കുക. അമൃത് വേണിയുടെ സോഷ്യല്‍ മീഡിയാ പേജ് : ( https://www.instagram.com/amrutveni/ , https://www.facebook.com/amrutveni )
◾https://dailynewslive.in/ വയനാട്ടില്‍ ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടി വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താന്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആശുപത്രി, എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പര്‍:+91 94979 90122
◾
◾https://dailynewslive.in/ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. 201 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായിയെന്നും ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും കളക്ടര്‍ പറഞ്ഞു. 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെ മാറ്റി താമസിപ്പിച്ചു. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കി. ചൂരല്‍മലയിലെ ടവറിന് അടിയന്തരമായി ജനറേറ്റര്‍ വൈദ്യുതി സൗകര്യം ഒരുക്കി മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയതും യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കി രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്റര്‍നെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയതും ഇതില്‍ ഉള്‍പ്പെടും.
◾
◾https://dailynewslive.in/ വയനാട്ടിലെ ചൂരല്‍മലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിന് വയനാട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു പ്രചാരണം. കോയിക്കോടന്‍സ് 2.0′ എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്.
◾https://dailynewslive.in/ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴ, ഗായത്രി പുഴ എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമന, ഇടുക്കി ജില്ലയിലെ തൊടുപുഴ, തൃശ്ശൂര്‍ ജില്ലയിലെ കീച്ചേരി, കാസറഗോഡ് ജില്ലയിലെ പയസ്വിനി എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ പുഴകളോട് ചേര്‍ന്നുള്ള കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
◾https://dailynewslive.in/ കോഴിക്കോട് വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന് മാത്യു എന്ന മത്തായി മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി 9 തവണ ഉരുള്‍പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. തീരത്തെ 12 വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തു.
◾https://dailynewslive.in/ തൃശൂര്‍ വടക്കാഞ്ചേരി അകമല ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നാലു വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്കി. മണ്ണിനടിയിലൂടെ ഉറവുള്ളതിനാല് അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൈനിങ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയില്‍ പരിശോധന നടത്തിയത്.
◾https://dailynewslive.in/ സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ- വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
◾https://dailynewslive.in/ കര്‍ണാടകയിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തൃശൂരില്‍ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജര്‍ കൊണ്ടുപോകില്ല. ഗംഗാവലി പുഴയില്‍ ആഴവും ഒഴുക്കും കൂടുതലായതിനാല്‍ ഡ്രജര്‍ ഗംഗാവലി പുഴയില്‍ ഇറക്കാന്‍ കഴിയില്ല. വിദഗ്ധ സംഘം തൃശൂര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജ്ജര്‍ ഇറക്കാന്‍ പ്രയാസമാണ്.
◾https://dailynewslive.in/ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ കോട്ടയം ജില്ലയിലെ കാണക്കാരി മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യര്‍ക്ക് 12 വര്‍ഷം തടവും പിഴയും. രണ്ട് കേസ്സുകളിലായി ആകെ 12 വര്‍ഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു.
◾https://dailynewslive.in/ അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയലാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
◾https://dailynewslive.in/ ദില്ലിയിലെ കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ചോര്‍ച്ച. പുതിയ പാര്‍ലമെന്റിന്റെ ലോബിയില്‍ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാര്‍ലമെന്റിനേക്കാള്‍ നല്ലത് പഴയ പാര്‍ലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാര്‍ലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. വിഷയം പരിശോധിക്കാന്‍ എല്ലാ പാര്‍ട്ടികളുടെ എംപിമാരും ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാഗോര്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്കി.
◾https://dailynewslive.in/ ദില്ലിയില്‍ മഴക്കെടുതിയില്‍ മരണം ഏഴായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധി നല്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കി വീടുകളില്‍ കഴിയാനാണ് നിര്‍ദേശം. നഗരത്തിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്.
◾https://dailynewslive.in/ ആര്‍മി മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്ക് ആദ്യമായി എത്തുന്ന വനിതയായ ലഫ്റ്റനന്റ് ജനറല്‍ സാധന സക്സേന നായര്‍ തന്റെ പുതിയ ചുമതല ഏറ്റെടുത്തു. പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് സാധന സക്സേന നായര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. 1.2 മില്യണ്‍ സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്റ്റനറ്റ് ജനറല്‍ സാധന സക്സേന നായറിന്റെ ചുമതലയിലുള്ളത്.
◾https://dailynewslive.in/ ദില്ലിയില്‍ ഇരു ചക്രവാഹനങ്ങള്‍ ചെറുതായി ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ 30 കാരിയെ മക്കള്‍ക്ക് മുന്നിലിട്ട് വെടിവച്ചു കൊന്നു. കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലാണ് സംഭവം. ഹീര സിംഗ് എന്ന 40കാരന്റെ ഭാര്യയായ സിമ്രന്‍ജീത് കൌറാണ് കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടി ക്കാരിലെ അതിപിന്നാക്കക്കാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ശരിവച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഉപസംവരണം ശരിവച്ച ഭരണഘടനാ ബെഞ്ച് എന്നാല്‍ സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും അതി പിന്നാക്കക്കാര്‍ക്കായി നീക്കി വയ്ക്കരുതെന്നും നിര്‍ദേശിച്ചു.
◾https://dailynewslive.in/ ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തില്‍ 44 പേരെ കാണാതായെന്ന് വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഷിംലയില്‍ മാത്രം 36 പേരെയും, മണ്ടിയില്‍ എട്ട് പേരെയും കാണാതായെന്നാണ് വിവരം.
◾https://dailynewslive.in/ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലയ്ക്ക് ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി. ഇറാന്റെ മണ്ണില്‍ ചിന്തിയ ഹനിയെയുടെ രക്തത്തിന് പകരം ചോദിക്കുകയെന്നത് തങ്ങളുടെ കര്‍ത്തവ്യമാണന്നും ഖമീനി പറഞ്ഞു.
◾https://dailynewslive.in/ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവര്‍ ജാഗ്രത പാലിക്കുകയും യാത്രകള്‍ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു.
◾https://dailynewslive.in/ പാരീസ് ഒളിമ്പിക്സിന്റെ ആറാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്.
◾https://dailynewslive.in/ പാരീസ് ഒളിമ്പിക്സില്‍ അത്ലറ്റിക് മത്സരങ്ങള്‍ ഇന്നുമുതല്‍. ടോക്യോയിലെ സുവര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്സിലെ അത്ലറ്റിക്സില് മെഡല്‍ സമ്മാനിച്ച ജാവലിന്‍ താരം നീരജ് ചോപ്ര ഉള്‍പ്പെട്ട 29 അംഗ അത്ലറ്റിക്സ് ടീം 16 മെഡല്‍ ഇനങ്ങളില്‍ ഇന്ത്യക്കായി മത്സരിക്കും.
◾https://dailynewslive.in/ ജൂണ്‍ പാദത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭത്തില്‍ 47 ശതമാനം വര്‍ധന. ജൂണ്‍ പാദത്തില്‍ 3650 കോടിയാണ് മാരുതി സുസുക്കിയുടെ ലാഭം. ചെലവ് ചുരുക്കാന്‍ സ്വീകരിച്ച നടപടികള്‍, വിദേശ വിനിമയത്തില്‍ ഉണ്ടായ നേട്ടം, ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ അനുകൂല സാഹചര്യം എന്നിവയാണ് ലാഭം ഉയരാന്‍ സഹായകമായത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ 2485 കോടി രൂപയായിരുന്നു ലാഭം. നടപ്പുസാമ്പത്തികവര്‍ഷം ജൂണ്‍ പാദത്തില്‍ വില്‍പ്പനയിലും വര്‍ധനയുണ്ടായി. 33,875 കോടിയുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 30,845 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ 5,21,868 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലളയവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ അഞ്ചുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2031നകം ആറു ഇവി മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
◾https://dailynewslive.in/ സെപ്റ്റംബറിലെ ആപ്പിള്‍ ഇവന്റിലെ ഐഫോണ്‍ ലൈനപ് നിലവിലെ വിവരങ്ങളനുസരിച്ച് 4 വേരിയന്റുകളാണ്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്. എന്നാലിതാ 5 നിറങ്ങളില്‍ പുതുക്കിയ ക്യാമറ യൂണിറ്റുകളോടെയാണ് ഐഫോണെത്തുകയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 16 മോഡലുകള്‍ക്ക് സ്പേഷ്യല്‍ ചിത്രങ്ങളും വിഡിയോകളും വിഷന്‍ പ്രോയ്ക്കായി ഷൂട്ട് ചെയ്യാനാണ് പുതിയ രീതിയിലുള്ള ക്യാമറ വിന്യാസമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഐഫോണ്‍ മോഡലുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രം സോണി ഡിക്സണ്‍ എന്ന ‘എക്സ്’ ഉപയോക്താവാണ് പുറത്തുവിട്ടത്. ഐഫോണ്‍ 16 ന് 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും ഐഫോണ്‍ 16 പ്ലസ് 6.7 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. . ആപ്പിള്‍ ഇന്റലിജന്‍സിനെ പിന്തുണയ്ക്കുന്നതിനായി 8ജിബി റാമുള്ള ബയോണിക് പ്രോസസറായിരിക്കും ഫോണിലുണ്ടാകുക.
◾https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജിനികാന്തിന്റെ ‘വേട്ടയ്യന്’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകര്‍ക്ക് നല്കുന്ന പ്രതീക്ഷയും വളരെ വലുതാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ രജിനികാന്തിന്റെ ഭാര്യയുടെ വേഷമാണ് തനിക്കെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘രജിനി സാറിനൊപ്പം ഇത് ആദ്യമായാണ് ഞാനൊരു സിനിമയില്‍ അഭിനയിക്കുന്നത്. അതുപോലെ ജയ് ഭീമിന് ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്ങനെ മികച്ച ഒരു കോമ്പിനേഷനാണ്. അതൊരു നല്ല സിനിമയാണ്. സിനിമയില്‍ രജിനി സാറിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്’- മഞ്ജു വാര്യര്‍ പറഞ്ഞു. തമിഴില്‍ ധനുഷിനൊപ്പം അസുരനിലും അജിത്തിനൊപ്പം തുനിവിലും മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. വിജയ് സേതുപതി നായകനാകുന്ന വിടുതലൈ പാര്‍ട്ട് 2 വിലും മഞ്ജു വാര്യരാണ് നായിക. ഒക്ടോബര്‍ 10നാണ് വേട്ടയ്യന് റിലീസ് ചെയ്യുക. അതേസമയം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് തുടര്‍ന്ന് മഞ്ജു വാര്യരുടെ ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ഓഗസ്റ്റ് രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
◾https://dailynewslive.in/ കൃഷ്ണേന്ദു കലേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രം ‘പ്രാപ്പെട’ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി സ്ട്രീമിംഗിന് എത്തുന്നു. ലോകപ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ 2022 ല്‍ പ്രീമിയര്‍ ചെയ്യപ്പെട്ട പ്രാപ്പെട സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ നേരത്തെ എത്തിയിരുന്നതാണ്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം പുതുതായി പ്രദര്‍ശനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 2 നാണ് സൈന പ്ലേയിലെ സ്ട്രീമിംഗ് ആരംഭിക്കുക. കേതകി നാരായണ്‍, രാജേഷ് മാധവന്, ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജയനാരായണന്‍ തുളസീദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
◾https://dailynewslive.in/ ജന്മദിനത്തില് പുതുവാഹനം സ്വന്തമാക്കി ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത്. റേഞ്ച് റോവറിന്റെ അത്യാഡംബര എസ്യുവിയായ ഓട്ടോബയോഗ്രഫി എസ്വിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു കോടി രൂപ വില വരുന്നതാണ് പുതിയ വാഹനം. ഏറെ ആകര്‍ഷകമായ ഗ്രീന്‍ ഷെയ്ഡ് ആണ് പുതുവാഹനത്തിന്. ഫീച്ചറുകളാല്‍ സമ്പന്നമാണ് റേഞ്ച് റോവറിന്റെ ഈ ആഡംബര എസ് യു വി. 13.1 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 24 വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍, 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനുകള്‍, 3ഡി സൗണ്ട് സിസ്റ്റം, പ്രീമിയം ലെതെറിലുള്ള അപ്ഹോള്‍സ്റ്ററി, മള്‍ട്ടി ഫങ്ക്ഷന് സ്റ്റിയറിങ് വീലുകള്‍, റെയര്‍ വീല്‍ സ്റ്റിയറിങ് തുടങ്ങി എടുത്തു പറയത്തക്ക ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയാണ് റേഞ്ച് റോവര്‍ ഈ വാഹനത്തിനു നല്‍കിയിരിക്കുന്നത്. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ വലിയ എന്ജിന് 523 ബിഎച്ച്പി പവറും 750 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിട്ടുള്ള എന്ജിന് ഓള് വീല്‍ ഡ്രൈവ് ആണ്. 2.75 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ഉയര്‍ന്ന മോഡലിന് 4.80 കോടി രൂപ എക്സ് ഷോറൂം രൂപ വില വരും.
◾https://dailynewslive.in/ 1961 ജനുവരി 22-ന് ആരംഭിച്ച, 13 വര്‍ഷം തുടര്‍ച്ചയായി ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍ സമാഹരിക്കപ്പെടുന്നു. വളരുന്ന കാലവും അതിനനുസരിച്ച് വളരുന്ന കഥാപാത്രങ്ങളും കാര്‍ട്ടൂണുകളില്‍ ഉണ്ടായിരുന്നില്ല; മലയാളത്തിലെന്നല്ല, ലോകമെങ്ങും . അതിനാല്‍ത്തന്നെ 1964-ല്‍ കോമിക് കലാനിരൂപകനായ റിച്ചാര്‍ഡ് കൈല്‍ ഗ്രാഫിക് നോവല്‍ എന്ന് പേരിടുകയും 1978-ല്‍ ന്യൂയോര്‍ക്കില്‍ വില്‍ ഐസ്നര്‍ സാക്ഷാത്കരിക്കുകയും ചെയ്ത ഈ പുതുരൂപത്തിന് അന്നൊരു പേരില്ലായിരുന്നു. അതിനാല്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവാണ് ചെറിയ മനുഷ്യരും വലിയ ലോകവും. 633 പുറങ്ങളിലായി വികസിക്കുന്ന രാമുവിന്റെ ജീവിതകഥ ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചതിനുശേഷം രണ്ടു തവണ പുസ്തകരൂപത്തിലായെങ്കിലും ആ രണ്ടു പുസ്തകങ്ങളിലും ഇതിലെ മൂന്നില്‍ രണ്ടു ഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവ പുനര്‍നിര്‍മ്മിച്ചത് പ്രശസ്ത ഡിസൈനര്‍മാരായ ആര്‍ട്ടിസ്റ്റ് ഭട്ടതിരിയും രാമു അരവിന്ദനുമാണ്. ചെറിയ മനുഷ്യരും വലിയ ലോകവും പൂര്ണ്ണരൂപത്തിലുള്ളതിനു പുറമേ അരവിന്ദന് വരച്ച അമ്പതോളം മറ്റു കാര്‍ട്ടൂണുകളും ഇതില്‍ സമാഹരിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ഇ പി ഉണ്ണിയുടെയും ഗോകുലിന്റെയും പഠനങ്ങളും അരവിന്ദനുമായി ചന്ദ്രഹാസന്‍ നടത്തിയ ദീര്‍ഘമായ അഭിമുഖവും. ‘ചെറിയ മനുഷ്യരും വലിയ ലോകവും’. ഡിസി ബുക്സ്. പ്രീ പബ്ളിക്കേഷന്‍ വില 1599 രൂപ.
◾https://dailynewslive.in/ ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. കുടലിലെ അള്‍സര്‍, സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ചുവന്ന ചീര കഴിക്കുന്നത് രോഗശമനം എളുപ്പമാക്കും. ആര്‍ത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചവന്ന ചീര ഗുണം ചെയ്യും. ഇതിലൂടെ അമിതരക്തസ്രാവത്തെ തടയാനും കഴിയും. ചീരയില മാത്രം ചേര്‍ത്തുള്ള കഷായം മൂത്രനാളീരോഗങ്ങള്‍ക്ക് ആശ്വാസമേകും. തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവന്ന ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. പ്രസവാനന്തരം മുലപ്പാല്‍ കുറവായ സ്ത്രീകള്‍ക്ക് ആട്ടിന്‍സൂപ്പില്‍ ചീരയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് കുടിക്കുന്നത് ഫലപ്രദമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. മാത്രമല്ല, ഇത് പ്രസവാനന്തരമുള്ള വിളര്‍ച്ചയുമകറ്റാനും നല്ലതാണ്. കുട്ടികള്‍ക്ക് ചുവന്ന ചീരയില നീര് രണ്ട് സ്പൂണ്‍ സമം തേനും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ അവസാരം മാത്രം ചേര്‍ക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും. നെയ്യോ പരിപ്പോ ചേര്‍ത്ത് ചീരയെ കൂടുതല്‍ പോഷകപ്രദമാക്കാം. നാരുകള്‍ക്കു പുറമെ ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ ബി, സി, എ, കെ, ഇ എന്നിവയും ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും ചുവന്ന ചീരയില്‍ സമ്പുഷ്ടമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.72, പൗണ്ട് – 107.25, യൂറോ – 90.54, സ്വിസ് ഫ്രാങ്ക് – 95.44, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.63, ബഹറിന്‍ ദിനാര്‍ – 222.17, കുവൈത്ത് ദിനാര്‍ -273.93, ഒമാനി റിയാല്‍ – 217.49, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.79, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 60.61.
*അമൃത് വേണി ഹെയര്‍ എലിക്സര്‍*
ആര്‍ത്തവവിരാമത്തിന് ശേഷവും സമൃദ്ധസുന്ദരമായ മുടി
ആര്‍ത്തവവിരാമത്തിനോടനുബന്ധിച്ച് (Menopause) അണ്ഡാശയത്തില്‍ (Ovary) Estrogen Hormone ന്റെ ഉത്ഭവം ഗണ്യമായി കുറയുന്നു. ഇത് മുടിയുടെ ശക്തി കുറയുന്നതിനും (Hair thinning) മുടി പൊട്ടിപ്പോകുന്നതിനും ക്രമാതീതമായി കൊഴിഞ്ഞു പോകുന്നതിനും കാരണമാവുന്നു. മുടിയുടെ പുനര്‍ജനനം മന്ദീഭവിക്കുന്നു, ഇല്ലാതാവുന്നു
ഭക്ഷണത്തില്‍നിന്നും ദഹനക്രിയയിലൂടെ പോഷകങ്ങള്‍ Hair Follicle കളില്‍ എത്തുന്നത് കുറയുന്നു. Hair follicle ലെ കോശങ്ങളില്‍ മുടിക്ക് വേണ്ട മിനറലുകളും വൈറ്റമിനുകളും പ്രോട്ടീനുകളും ഇതര Bio molecule കളും എത്താതാകുമ്പോള്‍ മുടിയുടെ Keratin fiber (മുടിനാര്) ഉം അതിന് അഴകും മിനുപ്പും സംരക്ഷണവും നല്കുന്ന Cuticle ഉം (മുടിയുടെ പുറംപാളി) ദുര്‍ബലമാവാം. Scalp Ageing മൂലം, ശുഷ്കിക്കുന്ന Scalp ല്‍ Microcirculation കുറയുകയും പോഷകങ്ങള്‍ എത്താതാവുകയും ചെയ്യുന്നതോടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു.
ശിരോചര്‍മ്മത്തിലെ Hair follicle ല്‍ Estrogen Hormone നൊപ്പം വിറ്റാമിനുകളും (Vitamin A,B,C,D,E & K) മിനറലുകളും (Iron, Zinc, Zelenium, Magnesium, Calcium etc.) പ്രോട്ടീനുകളും ഇതര Biomolicule കളും നേരിട്ട് എത്തിച്ചുകൊണ്ടാണ് Amrutveni Hair Elixir (Women) മുടിസമൃദ്ധിയും അഴകും ആരോഗ്യവും നിലനിര്‍ത്തുന്നത്.
*Amrutveni Brilliancy Contest ( Season -2) ചോദ്യങ്ങള്‍.*
1.സ്ത്രീകളും പുരുഷന്മാരും ചെറുപ്പക്കാരും പ്രായം ചെന്നവരും വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്ന സാധാരണ Hair Oil ഉം Amrutveni Hair Elixir ( Women) ഉം തമ്മില്‍ എന്താണ് വ്യത്യാസം ?
2.Amrutveni Hair Elixir ( Women) ഉപയോഗിക്കുമ്പോള്‍ സ്ത്രീകളില്‍ Hormone സംബന്ധമായ മുടികൊഴിച്ചിലിന് (Androgenic Alopecia) ഗണ്യമായ ശമനം ഉണ്ടാവുന്നത് എങ്ങനെ?
3.മുടിക്ക് ഉള്ളും ശക്തിയും സമൃദ്ധിയും കുടുന്നതെങ്ങനെ ?
*ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക.*