കല്യാണ്‍ ജുവലേഴ്സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 37 ശതമാനം വര്‍ധന. ഇന്ത്യ ബിസിനസില്‍ 39 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ കല്യാണ്‍ ജുവലേഴ്സിന്റെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ച നേടി. കല്യാണിന് കീഴിലുള്ള ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വരുമാന വളര്‍ച്ച നേടി. രണ്ടാം പാദത്തില്‍ 12 കാന്‍ഡിയര്‍ ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്. കാന്‍ഡിയര്‍ ഫോര്‍മാറ്റുകളില്‍ 26 ഷോറൂമുകള്‍ കൂടി തുറന്നതോടെ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 303 ആയി. ഈ വര്‍ഷം ഇതു വരെ 95 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്സ്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 182 ശതമാനത്തിലധികമാണ്.