ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് വീണ് 36 പേര്‍ മരിച്ചു. 19 പേര്‍ക്ക് ഗുരുതര പരുക്കുണ്ട്. കിഷ്ത്വാറില്‍ നിന്നും ജമ്മുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. പരുക്കേറ്റവരെ കിഷ്വാറിലെയും ദോഡയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.