അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി 2023 ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ പുറത്തിറക്കി. പുതുക്കിയ എസ്യുവിയുടെ വില 15 ലക്ഷം രൂപയില്‍ തുടങ്ങി 24.07 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ന്യൂഡല്‍ഹി). 15 ലക്ഷം മുതല്‍ 22.60 ലക്ഷം രൂപ വരെയായിരുന്നു (എക്സ് ഷോറൂം) നിലവിലുള്ള ഹാരിയറിന്റെ വില. ടാറ്റ ഹാരിയാര്‍ 2023 മോഡലില്‍ 10 എഡിഎസ് സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോര്‍വേഡ് കൊളീഷന്‍ മുന്നറിയിപ്പ്, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയിന്‍ മാറ്റ അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഡോര്‍ ഓപ്പണ്‍ അലേര്‍ട്ട്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, റിയര്‍ കൊളിഷന്‍ മുന്നറിയിപ്പ്. 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ള പുതിയ 10.3-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 7-ഇഞ്ച് ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ഹാരിയറിലെ മറ്റ് പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍.