‘101 അപൂര്‍വ്വ പുരാണകഥകള്‍’ വായിക്കുമ്പോള്‍ മുന്‍പു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകള്‍ അതിലുണ്ടാകാം, എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികള്‍ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ, വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂര്‍വ്വങ്ങളായ കഥകളുടെ സമാഹാരം. ‘101 അപൂര്‍വ്വ പുരാണകഥകള്‍’. ശ്രീജ പ്രിയദര്‍ശനന്‍. മാതൃഭൂമി. വില 187 രൂപ.