കരുവന്നൂർ ബാങ്കിൽ 100 കോടിയോളം രൂപയുടെ രഹസ്യ കള്ളപ്പണം ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നും ഇഡി. ഈ കള്ളപ്പണം ഉപയോഗിച്ച് വൻതോതിൽ സ്വത്തുക്കൾ വാങ്ങി കൂട്ടിയിട്ടുണ്ട് എന്നും കണ്ടെത്തൽ. നിലവിലെ മന്ത്രി ഉൾപ്പടെയുള്ളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.