സൊമാറ്റോ ഡിസംബര്‍ പാദത്തില്‍ 346.6 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67.2 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ നഷ്ടം 250.8 കോടി രൂപയും. ബ്ലിങ്കിറ്റിനെ 2022 ഏപ്രിലില്‍ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ്ണ പാദമായിരുന്നു ഡിസംബര്‍ പാദം. ഫുഡ് ഡെലിവറി, പലചരക്ക് വിഭാഗമായ ബ്ലിങ്കിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 17.2 ശതമാനം ഉയര്‍ന്ന് 1,948.2 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 2,485.3 കോടി രൂപയായി. രണ്ടാം പാദത്തിലെ 2,091.3 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധന. സൊമാറ്റോ 61.6 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. സെപ്തംബര്‍ പാദത്തില്‍ ഇത് 11.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍ പാദത്തിലെ 1,177.9 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം പാദത്തില്‍ ഇത് 1,191 കോടി രൂപയായി. മുന്‍ വര്‍ഷം 941.2 കോടി രൂപ മാത്രമായിരുന്നു വരുമാനം. സൊമാറ്റോയുടെ ശരാശരി ഉപഭോക്താക്കളുടെ എണ്ണം സെപ്തംബര്‍ പാദത്തിലെ 175 ലക്ഷത്തില്‍ നിന്ന് മൂന്നാം പാദത്തില്‍ 174 ലക്ഷമായി കുറഞ്ഞു. കമ്പനിയുമായി സഹകരിക്കുന്ന റെസ്റ്റോറന്റുകളുടെ എണ്ണം മുന്‍ പാദത്തിലെ 2,07,000 റെസ്റ്റോറന്റുകളെ അപേക്ഷിച്ച് 2,09,000 ആയി വര്‍ധിച്ചു.