ശശി തരൂരിന്റെ കോഴിക്കോട് പരിപാടി എല്ലാവരോടും ചർച്ച ചെയ്തായിരുന്നു പ്ലാൻ ചെയ്തതെന്ന് എം കെ രാഘവൻ എം പി .എന്നിട്ടും പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ്സ് പിന്മാറിയത് അന്വേഷിക്കണം എന്നുമ്മ അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും എം കെ രാഘവൻ പറഞ്ഞു.സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഇന്ന് തന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നല്‍കും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമെന്നും എം കെ രാഘവൻ പറഞ്ഞു.
കോഴിക്കോട് നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാറിന് എത്തിയ തരൂരിനെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.