6 40

യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഉയര്‍ന്ന മദ്യപാനം യുവാക്കളില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യം തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസ്സപ്പെടുത്തും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദ?ഗതിയിലാക്കാനും രക്തസമ്മര്‍ദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ എന്നിവ വര്‍ധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിലേക്കും നയിക്കുന്നു. ഉയര്‍ന്ന അല്ലെങ്കില്‍ മിതമായ മദ്യപാദം സ്ട്രോക്ക് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 2022 ഇന്റര്‍സ്ട്രോക്ക് പഠനത്തില്‍ പറയുന്നു. പൊണ്ണത്തടി, പ്രമേഹം, സമ്മര്‍ദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോഗവും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീര്‍ഘകാല ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാവുന്നത്. പക്ഷാഘാതം മൂലമുള്ള മരണങ്ങള്‍ 2020-ല്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് അടുത്തിടെ പുറത്തിറക്കിയ ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവര്‍ഷം 10 ദശലക്ഷമായും ഉയരാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *