ബാങ്ക് അക്കൗണ്ടില്‍ പണമില്ലെങ്കിലും ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് ധൈര്യമായി സാധനങ്ങള്‍ വാങ്ങാം. പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ, ഉപഭോക്താക്കള്‍ക്കായി ‘ഭാരത്‌പേ ഫ്ളെക്സ്’ എന്ന പേരില്‍ പുതിയ ക്രെഡിറ്റ്-ഓണ്‍-യുപിഐ സേവനം അവതരിപ്പിച്ചു. യെസ് ബാങ്കുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കകം ഈ ക്രെഡിറ്റ് ലൈന്‍ ലഭ്യമാകും. ബില്ലിംഗ് സൈക്കിള്‍ അനുസരിച്ച് കൃത്യമായി തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് 45 ദിവസം വരെ പലിശരഹിത കാലാവധി ലഭിക്കും. ആദ്യം ഭാരത്‌പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം, ‘ഭാരത്‌പേ ഫ്ളെക്സ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗും കെവൈസി പ്രക്രിയയും പൂര്‍ത്തിയാക്കുന്നതോടെ നിങ്ങള്‍ക്ക് അനുവദിച്ച ക്രെഡിറ്റ് ലൈന്‍ യു.പി.ഐ-യുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതിനുശേഷം നിങ്ങളുടെ യു.പി.ഐ പിന്‍ സെറ്റ് ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ ആരംഭിക്കാവുന്നതാണ്.
പണമില്ലെങ്കിലും പര്‍ച്ചേസ് ആകാം, ഭാരത്‌പേ ഫ്ളെക്സിലൂടെ !
