ചീസ് കഴിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കുമെന്ന് സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. യുകെയില്‍ 400,000 ആളുകളുടെ ഡയറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ ചീസ് പതിവായി കഴിക്കുന്നവരില്‍ കൂര്‍ക്കംവലി മൂന്നിലൊന്ന് ശതമാനമായി കുറഞ്ഞതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ സ്ലീപ് അപ്നിയയുടെ സാധ്യത 28 ശതമാനം വരെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി12, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ചീസ് പക്ഷെ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ കലോറി കൂട്ടാനും സോഡിയന്റെ അളവു വര്‍ധിപ്പിക്കാനും കാരണമായേക്കും. അതിനാല്‍ മിതമായ അളവില്‍ ചീസ് ദിവസവും കഴിക്കാമെന്നും പഠനം പറയുന്നു. അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ചീസ് സ്‌ട്രോക്ക് സാധ്യതയും സിവിഡി മരണനിരക്കും കുറയ്ക്കുമെന്ന് പറയുന്നു. ഉറക്കത്തിനിടെ പെട്ടെന്ന് ശ്വാസോച്ഛാസം ആവര്‍ത്തിച്ചു നില്‍ക്കുകയും ആരംഭിക്കുകയും ചെയ്യുന്ന ഉറക്ക തകരാറാണ് സ്ലീപ് അപ്നിയ. രണ്ട് തരത്തില്‍ സ്ലീപ് അപ്നിയ കാണാപ്പെടാറുണ്ട്. സ്ലീപ് അപ്നിയയുടെ ഏറ്റവും സാധാരണമായ രൂപമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ). തൊണ്ടയിലെ പേശികള്‍ വിശ്രമിക്കുകയും ശ്വാസകോശത്തിലേക്കുള്ള വായു പ്രവാഹം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഒഎസ്എ. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. തലച്ചോറില്‍ നിന്ന് കൃത്യമായ സിഗ്‌നല്‍ അയക്കാത്തതാണ് സെന്‍ട്രല്‍ സ്ലീപ് അപ്നിയ എന്ന അവസ്ഥയ്ക്ക് പിന്നില്‍. കൂര്‍ക്കംവലി, ഉറക്കത്തില്‍ ശ്വാസം മുട്ടല്‍, വരണ്ട വായ, രാവിലെ തലവേദന, ഉറങ്ങാന്‍ ബുദ്ധിമുട്ട്, അമിതമായ പകല്‍ ഉറക്കം, ഉണര്‍ന്നിരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥത എന്നിവയെല്ലാം സ്ലീപ് അപ്നിയയുടെ ലക്ഷണമാകാം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan