വിഷാദ രോഗവും ഉത്കണ്ഠയുമൊക്ക ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ലേറ്റ്, ഓട്സ്, വാള്‍നട്സ്, മുട്ട, ഉള്ളി എന്നിവയ്ക്കൊക്കെ വിഷാദരോഗത്തെ ചെറുക്കുവാനുള്ള കഴിവുണ്ട്. ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം. കൂടാതെ ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പൊട്ടാസ്യം ആവശ്യമാണ്. ധാന്യങ്ങള്‍, ചീര എന്നിവയ്ക്കും നമ്മുടെ മാനസിക നില മെച്ചപ്പെടുത്തുന്നതില്‍ പങ്കുണ്ട്. ധാന്യങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കും. നിരാശയോടൊപ്പം തളര്‍ന്ന ഒരു ശരീരം കൂടിയായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ജീവകം ബി യുടെ കുറവ് വിഷാദത്തിലേക്ക് നയിക്കും. മാനസികോല്ലാസത്തിന് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക. സിങ്ക്, ജീവകം ബി, അയഡിന്‍, മൂഡ് മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതും മാനസിക പിരിമുറുക്കം കുറയ്ക്കും. ഓട്സും ചോക്ലേറ്റും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി കഴിക്കുന്നതിലൂടെയും വിഷാദരോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ചെറുക്കാം. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ളതിനാല്‍ കോശങ്ങള്‍ നശിച്ചുപോകുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉള്ളിക്ക് കഴിയും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *