കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നായക നടന്മാര്‍ ആരൊക്കെയെന്നതിന്റെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ. ഓര്‍മാക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം കെജിഎഫ് താരം യഷ് തന്നെയാണ് കന്നഡ നായകന്മാരില്‍ ഏറ്റവും ജനപ്രിയന്‍. രണ്ടാം സ്ഥാനത്ത് കിച്ച സുദീപ് ആണ്. മൂന്ന്, നാല് അ്ഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം ദര്‍ശന്‍, റിഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവരാണ്. ജനുവരി മാസത്തിലെ വിലയിരുത്തല്‍ പ്രകാരമുള്ള ലിസ്റ്റ് ആണിത്. കന്നഡ സിനിമയ്ക്ക് എന്ന പോലെ യഷിന്റെയും കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. ഭാഷാതീതമായി ഈ ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത എന്തെന്ന് വെളിവാക്കുന്നതായിരുന്നു രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികളില്‍ കെജിഎഫ് ചാപ്റ്റര്‍ 2 സൃഷ്ടിച്ച കാത്തിരിപ്പ്. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന് വന്‍ സാമ്പത്തിക നേട്ടമാണ് രണ്ടാം ഭാഗവും നേടിക്കൊടുത്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 1200 കോടിയിലേറെ ആയിരുന്നു.