പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ മാസം അവതരിപ്പിക്കും. 2021ലാണ് ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നതായി ഷവോമി പ്രഖ്യാപിച്ചത്. വാഹനപ്രേമികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മാര്‍ച്ച് 28നാണ് ചൈനയില്‍ കാര്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും ഷവോമി കാറുകള്‍. ഈ മാസം തന്നെ എസ്യു7 എന്ന പേരിലുള്ള ഇലക്ട്രിക് കാറിന്റെ വിതരണം ആരംഭിക്കും. ചൈനയില്‍ സ്മാര്‍ട്ടഫോണ്‍ വില്‍പ്പന രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഷവോമി രാജ്യമൊട്ടാകെയുള്ള 29 സ്റ്റോറുകള്‍ വഴി പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കും. 20 കിലോവാട്ട് റിയര്‍-വീല്‍ ഡ്രൈവ് മോട്ടോര്‍ ആണ് എസ് യു7ല്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 1200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പരമാവധി മോട്ടോര്‍ സ്പീഡ് ആയി 27,200 ആര്‍പിഎം ആണ് ഇമോട്ടോറ്# ഹൈപ്പര്‍എന്‍ജിന്‍ വി8എസ് പ്രദര്‍ശിപ്പിക്കുന്നത്. 425കിലോവാട്ട് ഔട്ട്പുട്ടും 635എന്‍എം പീക്ക് ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുന്നത്. വെറും 5.3 സെക്കന്‍ഡിനുള്ളില്‍ കാറിനെ 100 കിലോമീറ്റര്‍ വേഗത്തില്‍ എത്തിക്കാന്‍ ഇത് സഹായിക്കും. ലോകമൊട്ടാകെയുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ഇത് റെക്കോര്‍ഡ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.