vvvvvvvvvvvvvvvvvvv

ലോക സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം വളരെ താഴ്ന്ന നിരക്കിലായിരിക്കുമെന്ന് രാജ്യാന്തര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്. ഉയര്‍ന്ന പലിശ നിരക്ക്, വിലക്കയറ്റം, റഷ്യയുക്രെയ്ന്‍ യുദ്ധം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. മുന്‍കൊല്ലത്തെക്കാള്‍ 3.1% മാത്രമായിരിക്കും ഇക്കുറി വളര്‍ച്ച. അടുത്ത വര്‍ഷം 2.2% ആയിരിക്കും. യുദ്ധം കാരണമുള്ള ഇന്ധനവൈദ്യുതി വിലക്കയറ്റത്തില്‍ വലയുന്ന യൂറോപ്പും യുഎസും ഇഴയുമ്പോള്‍ ആഗോള വളര്‍ച്ചയ്ക്ക് മുഖ്യ കാരണമാകുക ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയാണ്. ഇന്ത്യ ഇക്കൊല്ലം 6.6%, അടുത്ത വര്‍ഷം 5.7% എന്നിങ്ങനെ വളരും. ചൈന 3.3%, 4.6% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *