കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ അപകടത്തിൽ പെട്ടത്.
ഫയർഫോഴ്സിന്‍റേയും പൊലിസിന്‍റേയും ശ്രമകരമായ പ്രവർത്തനത്തിനൊടുവിലാണ് വലിയ പരിക്കുകൾ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത്.
രാവിലെ 9.30ഓടെയായിരുന്നു സംഭവം. തുടർന്ന് 10മണിയോടെ ഫയർ ഫോഴ്സ് എത്തി റിക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി.11.30ഓടെയാണ് സുശാന്തിനെ പുറത്തെടുത്തത്.
സുശാന്തും മറ്റ് മൂന്നുപേരും നിർമാണ ജോലികൾ ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മണ്ണിടിഞ്ഞു വീണപ്പോൾ സുശാന്ത് അപകടത്തിൽ പെട്ടു ,മറ്റു മൂന്ന് പേരും ഓടി മാറുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട തീവ്ര ശ്രമത്തിനൊടുവിൽ സുശാന്തിനെ പൂർണമായും പുറത്തെടുത്തു. അധികനേരം മണ്ണിനടിയിൽ കിടന്ന സുശാന്തിന് പ്രാഥമിക ചികിൽസ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.