7 8

ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന് കാരണമാകുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങള്‍ അമിത വണ്ണത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറിയിട്ടുണ്ടെന്നും നേച്ചര്‍-സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. രാജ്യവ്യാപകമായി ജനങ്ങളില്‍ അമിതവണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂമിശാത്രപരവും ലിംഗഭേദവും അനുസരിച്ച് വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് പഠനം പറയുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 5 (2019-2021) പ്രകാരം ഇന്ത്യയിലെ 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളില്‍ പകുതിയിലധികം പേര്‍ക്കും (56.6%) കുടവയറുണ്ട്. 15-54 വയസ്സ് പ്രായമുള്ള പുരുഷന്മാരില്‍ പകുതിയിലധികം പേര്‍ക്കും (48.9%) കുടവയര്‍ ഉണ്ടെന്നും പഠനം പറയുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇന്ത്യക്കാരില്‍ വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ അമിതവണ്ണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *