dailynewslive.in Nostalgic Evergreen Film Award അവാര്‍ഡ്സിന്റെ മറ്റൊരു എപ്പിസോഡിലേക്ക് ഏവര്‍ക്കും സ്വാഗതം…ഇന്നുമുതല്‍ നമ്മള് അവാര്‍ഡിനായുള്ള ചോദ്യങ്ങളിലേക്ക് കടക്കുകയാണ്….. ജഡ്ജിങ് പാനലുകള്‍ തിരഞ്ഞെടുത്തു നാലു ഓപ്ഷന് ഞങ്ങള്‍ ഉത്തരങ്ങള്‍ ആയി നല്‍കും .. അതില്‍നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്തരം ..dailynewslive.in ന്റെ വെബ്സൈറ്റില്‍ കയറി ഒപ്പീനിയന് പോളിലൂടെ തിരഞ്ഞെടുക്കാം…
ഇനി ഇന്നത്തെ നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം.1985ലെ ജനപ്രിയ നടന് ആര്?. ഞങ്ങളുടെ ജഡ്ജിങ് പാനലുകള്‍ ഇവിടെ നാല് നായകന്മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ അഭിനയിച്ച സിനിമകളെ കുറിച്ചും ഈ എപ്പിസോഡില്‍ പറയുന്നുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഈ എപ്പിസോഡ് മുഴുവനായി കണ്ട ശേഷം ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള നായകന്റെ പേര് അവാര്‍ഡിനായി തെരഞ്ഞെടുക്കുക…..
Option 1- മമ്മൂട്ടി
യാത്ര നിറക്കൂട്ട് കാതോട് കാതോരം എന്നീ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയാണ് നമ്മുടെ നാല് ജനപ്രിയ നായകന്മാരില് ഒരാള്‍. പ്രണയവും വിരഹവും ഒറ്റപ്പെടലും എല്ലാം തന്മയത്വത്തോടെ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. നിറക്കൂട്ടിലെ രവിവര്‍മ്മയും യാത്രയിലെ ഉണ്ണികൃഷ്ണനും, കാതോട് കാതോരത്തിലെ ലൂയിസും ഇന്നും ജനമനസ്സുകളില്‍ ഇടം നേടിയ മമ്മൂട്ടിയുടെ കഥാപാത്രങ്ങളാണ്.
Option 2 – മോഹന്‍ലാല്‍
ബോയിങ് ബോയിങ് അനുബന്ധം അരo പ്ലസ് അരം കിന്നരം എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ നമുക്കേറെ പ്രിയപ്പെട്ട നാടനായി മാറി. ബോയിങ് ബോയിങ്ങിലെ ശ്യാമും അനുബന്ധത്തിലെ ഭാസ്കരനും അരം പ്ലസ് അരം കിന്നരം എന്ന ചിത്രത്തിലെ നാരായണന്‍കുട്ടിയും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. തമാശയും ജീവിതവും നേര്‍രേഖ പോലെ വരച്ചു കാട്ടിത്തന്ന ചില ചിത്രങ്ങള്‍. ചിരിച്ചും ചിന്തിപ്പിച്ചും നമ്മളെ കൂടെ കൂട്ടുന്നവ. ഇന്നും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ് ഇവയെല്ലാം.
Option 3 – ബാലചന്ദ്രമേനോന്
ദൈവത്തെ ഓര്‍ത്ത് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്നീ ചിത്രങ്ങളിലൂടെ ബാലചന്ദ്രമേനോന് ജനമനസ്സുകളില്‍ തന്റേതായ സ്ഥാനം നേടി. ഡോക്ടര്‍ എസ് നന്ദകുമാര്‍ മേനോന് ആയി ബാലചന്ദ്രമേനോന് തിളങ്ങിയ ചിത്രമാണ് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി. ദൈവത്തെ ഓര്‍ത്ത് എന്ന ചിത്രത്തില്‍ അനിയന് കുട്ടന് എന്ന കഥാപാത്രമായാണ് ബാലചന്ദ്രമേനോന് എത്തുന്നത്. രണ്ടും എന്നും മികച്ചു നില്ക്കുന്ന കുടുംബചിത്രങ്ങളാണ്.
Option 4 – ശങ്കര്‍
ഒരു നോക്കു കാണാന്‍ ഒരു കുടക്കീഴില് എന്നീ ചിത്രങ്ങളിലൂടെ ശങ്കര്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു നോക്കുകാണാന്‍ എന്ന ചിത്രം മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയാണ്.ശങ്കര്‍ എന്ന കഥാപാത്രമായി തന്നെയാണ് അദ്ദേഹം ഈ സിനിമയില്‍ എത്തുന്നത്. രവി നായര്‍ എന്ന കഥാപാത്രമായാണ് ശങ്കര്‍ ഒരു കുടക്കീഴില് എന്ന ചിത്രത്തിലെത്തുന്നത്. രണ്ടും കുടുംബ ചിത്രങ്ങള്‍ ആണ്.
മുകളില്‍ പറഞ്ഞ നടന്മാരും അവര്‍ അഭിനയിച്ച ചിത്രങ്ങളും ജനമനസ്സുകളില്‍ ഇടം നേടിയവയാണ്. ഇവര്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇനിയുമുണ്ട്. ജനപ്രീതി നേടിയ ചിത്രങ്ങളാണ് നമ്മള് തിരഞ്ഞെടുക്കുന്നത്. ഇനി നിങ്ങള്‍ ചെയ്യേണ്ടത് dailynewslive.in എന്ന വെബ്സൈറ്റില്‍ കയറി Nostalgic Evergreen Film അവാര്‍ഡ് ന്റെ ഒപ്പിനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കാം… ലിങ്ക് ഈ വീഡിയോയ്ക്ക് താഴെ കൊടുത്തിട്ടുണ്ട്…. മറ്റൊരു ചോദ്യവുമായി അടുത്ത എപ്പിസോഡില്‍ വീണ്ടും കാണാം
വോട്ട് രേഖപ്പെടുത്താന്‍ :
https://dailynewslive.in/polls/