7 5

ഗുണമേന്മയുള്ള പ്രോട്ടീന്‍ പൗഡറുകള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും കൃത്രിമ പ്രോട്ടീന്‍ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. പേശി വര്‍ധനവിന് പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുമെങ്കിലും ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയകളെ ഇത് തടസ്സപ്പെടുത്താം. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ആരോഗ്യകരമല്ല. വൃക്ക രോഗമുള്ള സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറുകള്‍ കഴിക്കുന്നത് ശ്രദ്ധിക്കണം. കൃത്രിമ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കൂടുതലുള്ള ഭക്ഷണക്രമം മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും. പല പ്രോട്ടീന്‍ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റന്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കൂടാതെ ചിലരില്‍ വയറു വീര്‍ക്കല്‍, ദഹന പ്രശ്‌നങ്ങള്‍, വീക്കം എന്നിവയ്ക്ക് കാരണമാകാം. ക്വിനോവ, കടല, നട്‌സ് തുടങ്ങിയ സമ്പൂര്‍ണ്ണ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ദഹിക്കുന്നതും അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത കുറവുമാണ്. പ്രോട്ടീന്‍ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ടാവാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *