സീക്രട്ട് കോഡ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. നേരത്തെ തന്നെ വാട്സ്ആപ്പില്‍ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ്. ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതാണ് പുതിയ വാട്സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചറിന്റെ പ്രത്യേകത. ചാറ്റ് ലോക്ക് ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്നു. എന്നാല്‍ സീക്രട്ട് കോഡ് ഫീച്ചര്‍ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകളുടെ സുരക്ഷയും അത്തരം ചാറ്റുകളിലേക്കുള്ള പ്രവേശന സുരക്ഷയും വര്‍ദ്ധിപ്പിക്കാനാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് ഒരു അധിക സുരക്ഷ നല്‍കുന്നു. നിലവില്‍, ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. വാട്ട്സ്ആപ്പ് ബീറ്റയുടെ ആന്‍ഡ്രോയിഡ് പതിപ്പ് 2.23.24.20ല്‍ ഈ ഫീച്ചര്‍ ലഭിക്കും. ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആണിത്. രഹസ്യ ചാറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പാസ്വേഡായി ഈ രഹസ്യ കോഡ് പ്രവര്‍ത്തിക്കും. ചാറ്റുകളില്‍ ഒരു രഹസ്യ കോഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിലെ ചാറ്റുകള്‍ പോലും ലോക്ക് ചെയ്യാന്‍ കഴിയുകയും ചാറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഉപയോക്താവ് സീക്രട്ട് കോഡ് മറന്നാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് കൂടുതലായും ഉയരുന്നത്. സ്വകാര്യതാ ക്രമീകരണങ്ങള്‍ മാറ്റുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലോക്ക് ചെയ്ത ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ സ്വകാര്യതാ ക്രമീകരണങ്ങളിലേക്ക് പോയി ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് നീക്കം ചെയ്യുക മാത്രമാണ് ഇതിന് വേണ്ടത്. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ പതിപ്പില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താമസിയാതെ കമ്പനിക്ക് ഇത് എല്ലാ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.