പഴയ ഐ ഒ.എസ് വേര്‍ഷനുകളില്‍ ഓടുന്ന ഐഫോണുകളില്‍ വാട്‌സ്ആപ് പണി നിര്‍ത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനുകളിലും വാട്‌സ്ആപ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മേയ് അഞ്ച് മുതലാണ് പഴയ ഒ.എസുകളില്‍ വാട്‌സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ വേര്‍ഷന്‍ 5.0 അല്ലെങ്കില്‍ അതിനു ശേഷമുള്ള ഫോണുകളില്‍ മാത്രമേ ആറു മാസത്തിനു ശേഷം വാട്‌സ്ആപ് ലഭിക്കുകയുള്ളൂ. ഐ ഒ.എസില്‍ 15.1 അല്ലെങ്കില്‍ അതിന് ശേഷമുള്ള വേര്‍ഷനുകളില്‍ മാത്രമാകും വാട്സ്ആപ്പ് സേവനം നല്‍കുക. പുതിയ അപ്‌ഡേഷനൊപ്പം വരുന്ന ഫീച്ചറുകള്‍ പഴയ ഒ.എസില്‍ ലഭിക്കില്ലെന്നും അതിനാലാണ് ഒ.എസ് അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും മെറ്റ വ്യക്തമാക്കി. ആപ്പിളിന്റെ ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നീ മോഡലുകളിലാണ് വാട്‌സ്ആപ് പ്രവര്‍ത്തന രഹിതമാകുക. പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്കോ ഗൂഗിള്‍ ഡ്രൈവിലേക്കോ ബാക്കപ്പ് ചെയ്യാന്‍ ഓര്‍ക്കുക.