വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുള്ള ഓപ്ഷനാണ് അനുവദിച്ചത്. ഈ അപ്ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകള്‍ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനോ കഴിയും. നിലവില്‍ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക. ബിസിനസ് പ്രൊഫൈലിലെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്യുന്നതിനോ ബിസിനസ്സ് വെബ്സൈറ്റുകളിലൂടെ വിശദാംശങ്ങള്‍ തിരയുന്നതിനോ പകരം മെസേജിംഗ് ആപ്പ് ഉപയോഗിച്ച് ബിസിനസ്സുകളെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ കഴിയും. ഓണ്‍ലൈന്‍ ഷോപ്പിങിന് വെബ്‌സൈറ്റുകള്‍ കയറിയിറങ്ങുന്നതിന് പകരം ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം. വിവിധ പേയ്‌മെന്റ് പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചര്‍ സുരക്ഷിതവും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമാണ്. കൂടാതെ, ആളുകള്‍ക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച് ചാറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായ പേയ്മെന്റ് നടത്താനും കഴിയും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan