ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. മെസേജിങ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടൂള്‍. കോഡ് ബ്ലോക്കിങ്, ടെക്സ്റ്റ് ലിസ്റ്റ് തയ്യാറാക്കല്‍, പ്രത്യേക വാചകങ്ങള്‍ ഉദ്ധരിക്കല്‍ തുടങ്ങി വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവിധമാണ് പുതിയ ടൂള്‍ പ്രവര്‍ത്തിക്കുക. ടെക്സറ്റ് മെസേജിങ്ങില്‍ പുതിയ സ്റ്റൈല്‍ ഫോര്‍മാറ്റ് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് പ്രധാനമായി കോഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോഡ് ബ്ലോക്ക് ഫീച്ചര്‍ വരുന്നതോടെ, എല്ലാ ഉപയോക്താക്കള്‍ക്കും കോഡുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. സന്ദേശങ്ങള്‍ ഹൈലൈറ്റ് ചെയ്ത് അയക്കാന്‍ സാധിക്കും എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. മുന്‍ സന്ദേശങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ സഹായിക്കുന്നതാണ് ക്വാട്ട് ബ്ലോക്ക് ഓപ്ഷന്‍. സ്വന്തമായി ക്വാട്ട് ബ്ലോക്ക് തയ്യാറാക്കി പ്രതികരിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം. വിവരങ്ങളെ ഫലപ്രദമായി ക്രമീകരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ലിസ്റ്റ് ഓപ്ഷന്‍ കൊണ്ടുവരുന്നത്.