ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കുമെന്നതു കൊണ്ട് തന്നെ ഇവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ജങ്ക് ഫുഡിനെക്കൂടി ഉള്‍പ്പെടുത്തി ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ കിട്ടിയാലോ? ജങ്ക് ഫുഡ് ഒഴിവാക്കാതെ തന്നെ ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാം. ജങ്ക് ഫുഡിലേക്ക് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത് അവയുടെ രുചിയും ഘടനയുമാണ്. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വീണ്ടും വീണ്ടും അവയിലേക്ക് അടുപ്പിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ആസ്വദിച്ചു തന്നെ കഴിക്കണം. നന്നായി വിശന്നിരിക്കുമ്പോള്‍ ജങ്ക് ഫുഡ് കഴിക്കരുത്. കാരണം, വിശക്കുമ്പോള്‍ നമ്മള്‍ ആഹാരം വലിയ അളവില്‍ കഴിക്കാന്‍ ശ്രമിക്കും. എന്നാല്‍ ജങ്ക് ഫുഡ് വലിയ അളവില്‍ കഴിക്കുന്നത് ആരോഗ്യകരമല്ല. വലിയ വിശപ്പ് ഇല്ലാത്ത സാഹചര്യത്തില്‍, അല്ലെങ്കില്‍ വിശപ്പ് നിയന്ത്രണത്തില്‍ ആയ ശേഷം മിതമായ അളവില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് നല്ലതാണ്. വിഷമം തോന്നിയാല്‍, വഴക്കിട്ടാല്‍, ഭക്ഷണം കഴിക്കണം എന്നു തോന്നിയാല്‍ ഉടന്‍ ആപ്പ് തുറന്ന് ഇത്തരം ജങ്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുന്ന പ്രവണത കൂടുതലാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് ആവശ്യമാണോ എന്ന് ചിന്തിക്കുക. കൂടാതെ ചെറിയ അളവില്‍ വാങ്ങുകയും അത് കഴിച്ചു തീര്‍ക്കുകയും വേണം.