7 18

ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ അഥവാ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥ ഇപ്പോള്‍ സര്‍വസാധാരണമാണ്. ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദം ഉണ്ടാക്കും. കണ്ണുകള്‍ തുടര്‍ച്ചയായി ഫോക്കസ് ചെയ്യുന്നത് കണ്ണുകളുടെ പേശികളെ ദുര്‍ബലപ്പെടുത്തുകയും കണ്ണിന് അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കുന്ന അവസ്ഥയാണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍. ടെലിവിഷന്‍, ലാപ്ടോപ്പ് തുടങ്ങിയവ അടുത്ത് വെച്ച് ദീര്‍ഘനേരം കാണുന്നത് ബൈനോക്കുലാര്‍ വിഷന്‍ സ്ട്രെന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. കണ്ണുകളുടെ പേശികള്‍ക്ക് അമിത സമ്മര്‍ദം ഉണ്ടാക്കും.യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നമാണ് ഡ്രൈ ഐ സിന്‍ഡ്രോം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനിടെ കണ്ണുചിമ്മുന്നത് കുറയുന്നത് കണ്ണീരിന്റെ ഉല്‍പാദനം കുറയ്ക്കുന്നു. ഇത് ഡ്രൈ ഐ സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കും. കണ്ണ് ചുവപ്പ്, കണ്ണിന് അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണം കണ്ണിനുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാന്‍ ഒരു 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് നോക്കി നില്‍ക്കുക. ഇത് ചെയ്യുന്നത് ഏറെ നേരം സ്‌ക്രീന്‍ നോക്കുന്നതു മൂലമുണ്ടാകുന്ന അസ്വസ്ഥതയും കണ്ണുകളുടെ സ്‌ട്രെയിനും മാറ്റും. കണ്ണുകളുടെ സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സ്‌ക്രീന്‍ ടൈം അഡ്ജസ്റ്റ് ചെയ്യുക. സ്‌ക്രീനിന്റെ വെളിച്ചം കുറയ്ക്കുക. ടെക്സ്റ്റ് സൈസും കോണ്‍ട്രാസ്റ്റും ക്രമീകരിക്കുക. നൈറ്റ് മോഡും ബ്ലൂ ലൈറ്റ് ഫില്‍റ്ററും എനേബിള്‍ ചെയ്യുക. ഇത് സ്‌ക്രീന്‍ ഗ്ലെയര്‍ കുറയ്ക്കാനും കണ്ണുകളിലേക്ക് ബ്ലൂലൈറ്റ് വരാതെ തടയുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കിടക്കുന്നതിനു കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് എങ്കിലും സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. സ്‌ക്രീനില്‍ നിന്നു വരുന്ന ബ്ലൂലൈറ്റ്, മെലാനിന്റെ ഉല്‍പാദനം തടസ്സപ്പെടുത്തുകയും ഇത് ഉറക്കം വരാതിരിക്കാന്‍ കാരണമാകുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *