വയനാട്മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടരുന്നു . കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട് . വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങൾ തീ അണക്കാൻ ശ്രമിക്കുകയാണ്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്.
വയനാട്മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടരുന്നു
