വഖഫ് ബില്ലിൽ നടപടികൾ ഊർജിതമാക്കി രാഷ്ട്രപതി ഭവൻ. ബില്ലിൽ രാഷ്ട്രപതി അടുത്തയാഴ്ച ഒപ്പുവെച്ചേയ്ക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ കൂടുതൽ പാർട്ടികൾ സുപ്രീംകോടതിയിലെത്തി. കോൺഗ്രസിന് പിന്നാലെ എഐഎംഐഎം (AIMIM) തലവൻ അസറുദ്ദീൻ ഒവൈസി സുപ്രീംകോടതിയിൽ ബില്ലിനെതിരെ ഹർജി നൽകി. ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.