6 5

ഭക്ഷണം കഴിച്ച ശേഷം അല്‍പം നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ല ശീലമാണ്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ നടത്തം ശീലിക്കുന്നത് പല രോഗാവസ്ഥയും വരുന്നത് തടയാന്‍ സഹായിക്കും. ഭക്ഷണം കഴിച്ച് ശേഷമുള്ള മിതമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ ഈ ശീലം വളരെ ഗുണം ചെയ്യും. യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് വര്‍ധിച്ചുവരികയാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിലെ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ ചീത്ത കൊളസ്‌ട്രോള്‍ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ശരീരത്തിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്തും. നടക്കുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുക ശീലം ആരോഗ്യത്തിന് ദോഷമാണ്. ഇത് ഭക്ഷണം ശരിയായി ദഹിക്കാതെ മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ ഭക്ഷണം കഴിച്ച ശേഷം നടക്കേണ്ടത് അത്യാവശ്യമാണ്. നടക്കുമ്പോള്‍ ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *