പ്രമുഖ ലേഡീസ് എത്നിക് ഫാഷന്‍ വെയര്‍ ബ്രാന്‍ഡുകളെ സ്വന്തമാക്കാന്‍ ഒരുങ്ങി ആദിത്യ ബിര്‍ള ഫാഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡബ്ല്യു, ഓറേലിയ എന്നീ ബ്രാന്‍ഡുകളെയാണ് ഏറ്റെടുക്കുന്നത്. ടിസിഎന്‍എസ് ക്ലോത്തിംഗിന്റെ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുക്കുന്നതാണ്. ഇതോടെ, ഈ ബ്രാന്‍ഡുകളടക്കം പ്രമുഖ 5 ബ്രാന്‍ഡുകള്‍ ആദ്യത്തെ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ സ്വന്തമാകുന്നതാണ്. 1,650 കോടി രൂപയ്ക്കാണ് ഫാഷന്‍ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത്. ഓപ്പണ്‍ ഓഫര്‍ വഴി 29 ശതമാനവും, സ്ഥാപക പ്രമോട്ടര്‍മാരുടെ ഓഹരികളും ഏറ്റെടുത്താണ് 51 ശതമാനം പൂര്‍ത്തിയാക്കുക. ഓപ്പണ്‍ ഓഫര്‍ ഓരോ ഓഹരിക്കും 503 രൂപ എന്ന നിരക്കിലാണ് നടക്കുക. ഇതോടെ ആദിത്യ ബിര്‍ല ഫാഷന്‍ ടി.സി.എന്‍.എസ് ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനാവകാശം ലഭിക്കും. മാര്‍ച്ച് 31, 2022 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 896.05 കോടിരൂപയായിരുന്നു ടി.സി.എന്‍.എസിന്റെ വിറ്റുവരവ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഉള്ളത്. പ്രധാനമായും എത്നിക് കുര്‍ത്തികള്‍, ടോപ്പുകള്‍, ബോട്ടം പോലെയുള്ള ഉല്‍പ്പന്നങ്ങളാണ് ഡബ്ല്യു, ഓറേലിയ ബ്രാന്‍ഡുകള്‍ പുറത്തിറക്കാറുള്ളത്. ബജറ്റ് ക്ലോത്തിംഗ് സെഗ്മെന്റിലെ എത്നിക് ബ്രാന്‍ഡുകളുടെ ഏറ്റെടുക്കല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ റീട്ടെയില്‍ ബിസിനസിന് ശക്തി പകര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.