മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ആലപ്പുഴ മുഹമ്മയിൽ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പിയാണ് മന്ത്രി പി പ്രസാദ് എത്താതിരുന്നതിനാൽ ലാബ് ഉദ്ഘാടനം ചെയ്ത്. പ്രാദേശിക സിപിഎം നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് മന്ത്രി വരാതിരുന്നതെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങിന് സമയം കഴിഞ്ഞും മന്ത്രി എത്താതായതോടെ സംഘാടകർ വിവരം തിരക്കിയപ്പോൾ വരില്ലെന്ന് അറിയിച്ചു. ഇതോടെ കെ സി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിന്ന് വിട്ട് നിന്ന മന്ത്രിയെ പരോക്ഷമായി വിമർശിച്ചായിരുന്നു കോൺഗ്രസുകാരനായ എംപി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ആലപ്പുഴ മുഹമ്മയിൽ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല
