ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷം വോട്ടര്‍മാരാണുള്ളത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആര്‍പിഎഫിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പണവും മദ്യവും ഒഴുകുന്നു. ഗുജറാത്തില്‍നിന്ന് 71.88 കോടി രൂപയും ഹിമാചലില്‍നിന്ന് 50.28 കോടി രൂപയും പിടിച്ചെടുത്തു. വന്‍ മദ്യശേഖരവും പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വെളിപ്പെടുത്തി.