വോള്‍വോ കാര്‍ ഇന്ത്യ കേരളത്തില്‍ മാത്രം വിറ്റത് 100 ഇലക്ട്രിക് കാറുകള്‍. എക്‌സ്സി 40 റീചാര്‍ജ്, സി 40 റീചാര്‍ജ് എന്നീ ഇലക്ട്രിക് കാറുകളാണ് വോള്‍വോ ഇന്ത്യയുടെ ലൈനപ്പിലുള്ളത്. അതില്‍ എക്‌സ്സി 40 റീചാര്‍ജിന്റെ 82 യൂണിറ്റുകളും സി 40 റീചാര്‍ജിന്റെ 18 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം വിറ്റു. 39 യൂണിറ്റ് വില്‍പനയുമായി എറണാകുളമാണ് കേരളത്തില്‍ ഒന്നാമത്. കേരളത്തെ കൂടാതെ തമിഴ്‌നാടും വോള്‍വോ ഇലക്ട്രിക് കാര്‍ വില്‍പനയില്‍ സെഞ്ചറി അടിച്ചു. കഴിഞ്ഞ വര്‍ഷം 2423 യൂണിറ്റ് കാറുകള്‍ വോള്‍വോ ഇന്ത്യയില്‍ വിറ്റു. വില്‍പനയില്‍ 2022നെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ചയും നേടി. വൈദ്യുത മോഡലായ എക്‌സ്സി 40 റീചാര്‍ജിന്റെ കഴിഞ്ഞ വര്‍ഷത്തെ വില്‍പന 510 യൂണിറ്റും സി40 റീചാര്‍ജിന്റെ വില്‍പന 180 യൂണിറ്റുമായിരുന്നു. സി40 റീചാര്‍ജ് ഡെലിവറി 2023 സെപ്റ്റംബര്‍ പകുതിയോടെയാണ് തുടങ്ങിയത്. വോള്‍വോ കാര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളം. നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയാറായ കേരളത്തിലെ ഉപഭോക്താക്കളാണ് ഞങ്ങളുടെ ഉല്‍പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയത്. വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.