ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് ഫോക്സ്വാഗണ് ഐഡി എവരി1 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഐഡി എവരി1 ന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഈ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വളരെ അകലെയായിരിക്കില്ലെന്ന് ഫോക്സ്വാഗണ് പറയുന്നു. ഈ ചെറിയ ഇലക്ട്രിക് കാറിന്റെ മോട്ടോര്‍ 95 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത എന്നും ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. നഗരപ്രദേശങ്ങളിലെ ദൈനംദിന ഡ്രൈവിംഗിന് ഇത് മികച്ചതായിരിക്കും എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഫോക്സ്വാഗണ് അതിന്റെ ബാറ്ററി പായ്ക്ക് മുതലായവയെക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല. 2027-ല്‍ യൂറോപ്യന്‍ വിപണിയില്‍ ഫോക്സ്വാഗണ് ഈ കാര്‍ ആദ്യമായി അവതരിപ്പിക്കും. ഇതിനുശേഷം, ഈ കാര്‍ മറ്റ് വിപണികളിലും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഈ കാറിന്റെ വില ഏകദേശം 20,000 യൂറോ (18.95 ലക്ഷം രൂപ) ആയിരിക്കുമെന്ന് കമ്പനി പറയുന്നു.