പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ സ്‌കൈപ്പിലൂടെ വീഡിയോ കോളില്‍ സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം തത്സമയം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, വിവര്‍ത്തനം ചെയ്ത ശബ്ദം യഥാര്‍ത്ഥ സ്പീക്കറിന്റേത് സമാനമാകാന്‍ സാധ്യതയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് കോളുകള്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുക. ആദ്യ ഘട്ടത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് വിവര്‍ത്തനം സാധ്യമാകുക. വൈകാതെ തന്നെ മറ്റു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. പ്രധാനമായും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും, മറ്റും പങ്കെടുക്കുന്ന വ്യക്തികള്‍ക്കാണ് പുതിയ ഫീച്ചര്‍ ഏറെ ഗുണം ചെയ്യുക. സ്വന്തം ഭാഷയില്‍ സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതിനോടൊപ്പം, തല്‍സമയ വിവര്‍ത്തനവും നടക്കുന്നതാണ്.