ട്രായ് റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തെ വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 40.11 ലക്ഷം പേരെ. റിലയന്‍സ് ജിയോ 7.2 ലക്ഷം വയര്‍ലെസ് പുതിയ വരിക്കാരെ ചേര്‍ത്തപ്പോള്‍ എയര്‍ടെലിന് കേവലം 4.12 ലക്ഷം വരിക്കാരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. ജിയോയും എയര്‍ടെലും മാത്രമാണ് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്ലില്‍ നിന്ന് 7.82 ലക്ഷം വരിക്കാരും വിട്ടുപോയി. ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തിലെ 1,14.9 കോടിയില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 1,14.54 കോടിയായി കുറഞ്ഞിട്ടുണ്ട്. 0.32 ശതമാനമാണ് പ്രതിമാസ ഇടിവ് കാണിക്കുന്നത്. ടെലികോം വിപണിയുടെ 36.66 ശതമാനം ജിയോ നേടിയപ്പോള്‍ എയര്‍ടെല്‍ 31.80 ശതമാനം വിഹിതം പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 21.75 ശതമാനം പിടിച്ചെടുക്കാനായി. 9.55 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.