റോള്‍സ് റോയ്‌സിന്റെ കള്ളിനാന്‍ ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കി വിവേക് ഒബ്റോയ്. ആണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. പുതിയ വാഹനം കയ്യിലെത്തിയതിന്റെ സന്തോഷം വിവേക് ഒബ്റോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആഡംബരത്തിലും പെര്‍ഫോമന്‍സിലും സമാനതകളില്ലാത്ത റോള്‍സ് റോയ്‌സിന് കള്ളിനാനു കരുത്തു പകരുന്നത് 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 എന്‍ജിനാണ്. 600 എച്ച് പി യാണ് പവര്‍, 900 എന്‍ എം ആണ് ടോര്‍ക്ക്. എസ് എഫ് സോഴ്‌സ്ഡ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. വാഹനലോകത്തെ ഈ ആഡംബര രാജന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.0 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. ഉയര്‍ന്ന വേഗം 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സില്‍വര്‍ ഷെയ്ഡാണ് വാഹനത്തിനായി വിവേക് ഒബ്റോയ് തിരഞ്ഞെടുത്തിരിക്കുന്നത്. 12.25 കോടി രൂപയാണ് കള്ളിനാന്‍ ബ്ലാക്ക് ബാഡ്ജിനു വില വരുന്നത്.