സജീവേട്ടന്‍ മനുഷ്യരെ കാണുന്നത് സ്‌നേഹത്തിന്റെ ചില്ലിട്ട ഒരു കണ്ണടയിലൂടെയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. താന്‍ കാണുന്നവരിലെ നല്ലതു മാത്രം എടുത്ത്, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അത് തമാശയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് അവനോന്റെ കുടുമ്മത്ത് ഹാപ്പിയായി ഇരിക്കുന്ന സ്വഭാവമായിരിക്കും കീ ബോര്‍ഡില്‍ കൈവെച്ചാല്‍ ഒഴുകുന്ന നര്‍മ്മത്തിന്റെ രഹസ്യം. ചിരികള്‍ക്കിടയില്‍ ഉള്ളുലയ്ക്കുന്ന ചില കുറിപ്പുകളെഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ആ സ്‌നേഹക്കണ്ണടതന്നെയായിരിക്കും അതിനു പുറകിലും – അഖില്‍ സത്യന്‍. ‘വിശാല മനസ്‌കന്‍ സ്റ്റോറീസ്’. സജീവ് എടത്താടന്‍. ഗ്രീന്‍ ബുക്‌സ്. വില 237 രൂപ.